വീട് എപ്പോഴും ഭംഗി ആയി നിലനിർത്താൻ എല്ലാർക്കും ഉത്സാഹം ആണ്. അതിന്റെ ഭംഗി കൂട്ടാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാനും മടിയില്ല. അത് വേണം താനും കാരണം നമ്മുടെ വീടാണ് നമ്മുടെ സ്വർഗം. അത് മനോഹരം ആയി നിലനിർത്തണ്ടത് ആണ് നമ്മുടെ സന്തോഷം.നമ്മുടെ സന്തോഷവും സമാധാനവും ഒക്കെ നിലനിൽക്കുന്നത് അവിടെ ആണ്, അത് ഭംഗി ആയി ഇരിക്കണം.
വീടുകൾ ഭംഗി ആകാൻ ഇപ്പോൾ ഇൻഡോർ പ്ലാൻസ് വച്ചു പിടിപ്പിക്കുന്നത് ഒരു സാധാരണ സംഭവം ആണ്. പുറത്ത് നിൽക്കുന്ന ചെടികൾ പോലെ അല്ല ഇവ പെട്ടന്ന് വാടി പോകാൻ സാധ്യത ഉള്ളത് ആണ്. മണിപ്ലാന്റ് ലക്കി ബാമ്പു എന്നിവ ഒക്കെ ആണ് കൂടുതലും ഇൻഡോർ പ്ലാന്റ്സ് ആയി ഉപയോഗിക്കുന്നത്.ഇവയ്ക്ക് പലപ്പോഴും വളം ഒന്നും ഇടാൻ കഴിയില്ല. കാരണം വീടിന്റെ അകത്തു നിൽക്കുന്നവ ആയോണ്ട് തന്നെ ഇവയ്ക്ക് വളങ്ങൾ നൽകുമ്പോൾ അതിന്റെ മണം ഒക്കെ വീടിനു അകത്തു തന്നെ നില്കും.അതുകൊണ്ട് പലപ്പോഴും ഇതിന്റെ വളർച്ച അത്ര സുഗമമം ആക്കാറില്ല എന്നതാണ് സത്യം.
എന്നാൽ ഒട്ടും മണമില്ലാത്ത ചില പ്രകൃതി ദതമായ വഴികൾ ഒക്കെ ഉണ്ട് ഇതിനായി. അതൊക്കെ നമ്മുടെ വീട്ടിൽ എപ്പഴും ഉള്ളവ തന്നെ ആണ്. അതുപോലെ തന്നെ അവയൊക്കെ ഒരു ഉപയോഗവും ഇല്ലാതെ വെറുതെ കളയുന്നവയും ആണ്.അങ്ങനെ വെറുതെ കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് ഈ ചെടികൾക്ക് വാട്ടൽ ഇല്ലാതെ നന്നായി വളർത്തി എടുക്കാൻ കഴിയും.ഒരു പ്രേശ്നവും ഇല്ലാത്ത വളങ്ങൾ കൂടി ആണ് ഇവ.
നമ്മുടെ വീട്ടിൽ എപ്പോഴും ഉപയോഗിക്കുന്നവ ആണ് പയർ, കടല, പരിപ്പ് ഒക്കെ. ഇവയൊക്കെ കുതിർക്കാൻ ഇടുമ്പോൾ ഉപയോഗിക്കുന്ന വെള്ളം ഈ ചെടികൾക്ക് പറ്റിയ ഒരു വളം ആണ്. ഇവ കുതിർന്നു കഴിഞ്ഞാൽ വെറുതെ കളയുന്ന വെള്ളം ചെടികൾക്ക് ഒഴിച്ച് കൊടുകാം. അരി കഴുകുന്ന വെള്ളവും ഉപയോഗികാം. അതുപോലെ മുട്ട പുഴുങ്ങാൻ ഉപയോഗിക്കുന്ന വെള്ളം നല്ലൊരു വളം ആണ്. ഉരുളകിഴങ്ങിന്റെ തൊലി ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ടു വച്ചതിന് ശേഷം അതിന്റെ വെള്ളം ഉപയോഗികാം. ഇതൊക്കെ പ്രകൃതിദതമായ പരിഹാരം ആണ്. ഇവയ്‌ക്കൊന്നും സഹിക്കാൻ പറ്റാത്ത ഗന്ധവും ഇല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.
