ഭൂമി സ്വയം കറങ്ങുന്നത് മൂലം ആണ് നമുക്ക് രാത്രിയും പകലും ലഭിക്കുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം.അതിനനുസരിച്ച് തന്നെയാണ് ഒരു ദിവസം 24 മണിക്കൂർ ആണ് എന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.എന്നാൽ ഭൂമിയുടെ കറക്കത്തിന്റെ വേഗതയിൽ ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.കഴിഞ്ഞ 50 വർഷത്തിൽ ഉള്ള ഏതു സമയത്തെ കാളും വേഗതയിൽ ആണ് ഭൂമി ഇപ്പോൾ കറങ്ങിക്കൊണ്ടിരിക്കുന്നത്.അതിനാൽ തന്നെ ഗവേഷക അഭിപ്രായങ്ങൾ പ്രകാരം ഒരു ദിവസത്തിന് നിലവിൽ 24 മണിക്കൂർ ഇല്ല എന്നാണ്.
ഇതിനനുസരിച്ച് സമയം മാറ്റണോ എന്നും ഭൂമിയുടെ ഭ്രമണത്തിന് അനുസരിച്ച് സമയം കൊണ്ട് വരണോ എന്നതും ടൈം കീപ്പർമാർ ചർച്ച ചെയ്തു വരികയാണ്.വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2020 മുതൽ ഒരു ദിവസം പൂർത്തിയാക്കാം 24 മണിക്കൂർ വേണ്ട എന്നാണ്.ഇതേ വര്ഷം ജൂലൈ 19 നാണു തന്നെയാണ് 1960 നു ശേഷം ഉള്ള ഏറ്റവും ചുരുങ്ങിയ സമയം ഉള്ള ഒരു ദിവസം പൂർത്തിയായത് എന്നതും ഗവേഷകർ വിലയിരുത്തുന്ന ശ്രദ്ധേയ ഘടകം ആണ്.
ഇത്തരത്തിൽ 24 മണിക്കൂറിൽ നിന്നും കുറയുന്ന സമയം അഥവാ നെഗറ്റീവ് ലീപ് സെക്കന്റ് പ്രകാരം 1.4602 സെക്കന്റാണ്.എന്നാൽ മറ്റൊരു ശ്രദ്ധേയ വസ്തുത 24 മണിക്കൂറിൽ കൂടുതൽ സമയം എടുത്ത് പൂർത്തിയാക്കപ്പെട്ട ദിവസങ്ങളും ചരിത്രത്തിൽ ഉണ്ട് എന്നതാണ്.രംഗത്തെ വിദഗ്‌ധർ പ്രവചിക്കുന്നത് ആഗോള താപനം മൂലം ഭൂമിയുടെ കറക്കത്തിന്റെ വേഗത ഇനിയും വർധിക്കാനുള്ള സാധ്യത ആണ് കൂടുതലായി കാണുന്നത് എന്നാണ്.
