ഗാർഹിക,വാണിജ്യ അടിസ്ഥാനത്തിൽ പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നെ എല്ലാ ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട ഒരു വിവരം ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.പാചക വാതക ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരാൻ കമ്പനികൾ തീരുമാനിച്ച് കഴിഞ്ഞു.ഇത് പ്രകാരം കൃത്യമായി ഫോൺ നമ്പർ,മേൽവിലാസം എന്നിവ പുതിക്കിയില്ല എങ്കിൽ ഉപഭോക്താവിന് ഗ്യാസ് വിതരണത്തിൽ ബുദ്ധിമുട്ട് നേരിടാൻ സാധ്യത ഉണ്ട്.കമ്പനികളുടെ പുതിയ പരിഷ്ക്കാരം നവംബർ മാസം 1 മുതൽ നിലവിൽ വരും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
പുതിയ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം,പാചക വാതക വിതരണത്തിന് ഒറ്റ തവണ പാസ്വേഡ് അഥവാ,ഓ ടി പി നിർബന്ധം ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഒറ്റ തവണ പാസ്വേഡ് അഥവാ ഓ ടി പി സംവിധാനം നിലവിൽ വരുന്നത് ഗാർഹിക ഉപഭോക്താക്കൾക്ക് ആണ്.സിലിണ്ടർ മോഷണം തടയുക,ഉയർന്ന വിലയിൽ ഗ്യാസ് സിലിണ്ടറുകൾ മറിച്ച് വിൽക്കുന്നത് തടയുക തുടങ്ങിയ കാര്യങ്ങൾ പ്രതിരോധിക്കാനും,അതിനൊപ്പം യഥാർത്ഥ ഉടമകളെ തിരിച്ചറിഞ്ഞ് ഗ്യാസ് വിതരണം കൃത്യമാക്കാനും പുതിയ മാറ്റങ്ങൾ ഉപകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്..
വീടുകളിൽ മൊബൈൽ വഴി പാചക വാതകം ബുക്ക് ചെയ്യുമ്പോൾ,ഡെലിവെറി ഓതെന്റിഫിക്കേഷൻ കോഡ് രെജിസ്റ്റർ ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുകയും,പാചക വാതക വിതരണ സമയത്ത് ഈ നമ്പർ കാണിച്ചാൽ മാത്രം ആകും സിലിണ്ടറുകൾ കൈപ്പറ്റാനും സാധിക്കുക. രാജ്യത്തെ 100 സ്മാർട്ട് സിറ്റികളിൽ ആയിരിക്കും പ്രാരംഭ ഘട്ടത്തിൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുക.തുടർന്ന് ഘട്ടം ഘട്ടം ആയി പദ്ധതി രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതായിരിക്കും.അതിനാൽ തന്നെ ഉപഭോക്താവിന്റെ മേൽവിലാസം,ഫോൺ നമ്പർ എന്നിവ ഗ്യാസ് വിതരണത്തിന് കൃത്യമായിരിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.
അത് കൊണ്ട് തന്നെ ഗ്യാസ് ഉപഭോക്താക്കൾ എല്ലാവരും തന്നെ ഫോൺ നമ്പർ,മേൽവിലാസം എന്നിവ കൃത്യമാണ് എന്ന് ഉറപ്പ് വരുത്തുക. നൽകപ്പെട്ട വിവരങ്ങളിൽ എന്തെങ്കിലും പിഴവുകൾ ഉണ്ട് എങ്കിൽ വളരെ വേഗം തന്നെ അവ പരിഹരിക്കേണ്ടതുമാണ്.ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്താവുന്നതാണ്.
