ആൻഡ്രോയിഡ് ഫോണുള്ളവർ സൂക്ഷിക്കുക. നിങ്ങളുടെ മൊബൈലിലെ വിവരങ്ങൾ ചോർത്താനും മറ്റു പല കാര്യങ്ങളും നിങ്ങളറിയാതെ നിങ്ങളുടെ ഫോണിലൂടെ ചെയ്യാനും കഴിവുള്ള പുതിയൊരു മാൽവെയർ ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. CERT (കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ) നൽകിയിരിക്കുന്ന ജാഗ്രത നിർദേശത്തിൽ “ബ്ലാക്‌റോക്ക്” എന്ന ഈ മാൽവെയർ വളരെ അപകടകാരിയാണെന്നും സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ പേയ്‌മെന്റ് വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയെടുത്തു ഇതിന്റെ ഡെവലപ്പേഴ്സിന് നൽകാനും കഴിവുള്ള അപ്പ്ലിക്കേഷനാണ് ഇതെന്നും സൂചിപ്പിക്കുന്നു.
സാധാരണ ഇത്തരത്തിലുള്ള മാൽവേറുകൾ ഏതെങ്കിലും ഒരു വിഭാഗത്തിൽ പെടുന്ന ആപ്പുകളെ ആക്രമിച്ചു വിവരങ്ങൾ ശേഖരിക്കുമ്പോൾ, ബ്ലാക്‌റോക്ക് മെയിൽ അപ്പ്ലിക്കേഷനും സോഷ്യൽ മീഡിയ അപ്പ്ലിക്കേഷനും ഉൾപ്പെടെ 337 ഓളം അപ്പ്ലിക്കേഷനുകളെ ലക്‌ഷ്യം വക്കുന്നു. ഇതിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ജിമെയിൽ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്രമുഖ അപ്പ്ലിയേഷനുകൾ എല്ലാം ഉൾപ്പെടും എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
കഴിഞ്ഞ മേയിലാണ് ഇതിന്റെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. ഇപ്പോൾ വളരെ വേഗത്തിൽ ഇത് മൊബൈലുകളിലേക്കു കടന്നു കയറിക്കൊണ്ടിരിക്കുകയാണ്. ആകെ ഉള്ള ആശ്വാസം ബ്ലാക്ക് റോക്കിനു ഇത് വരെ പ്ലെയ്സ്റ്റോറിൽ ഉള്ള അപ്പ്ലിക്കേഷനുകളിൽ കടന്നു കൂടാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ്. ഒരു മൊബൈലിൽ കടന്നു കഴിഞ്ഞാൽ ഉടൻ തന്റെ ഐക്കൺ ഒളിപ്പിച്ചു വച്ച് പ്രവർത്തിക്കുന്ന ബ്ലാക്‌റോക്ക്, ഇപ്പോൾ നിലവിലുള്ള ഏകദേശം എല്ലാ ആൻറിവൈറസ് ശ്രിംഖലയെയും കബളിപ്പിച്ചു മുന്നോട്ടു പോകുകയാണ്. ഇതിന്റെ പ്രവർത്തനവും ഇതിൽ നിന്നെങ്ങനെ റിക്ഷ നേടാമെന്നും ഒക്കെയുള്ള വിവരങ്ങൾ താഴെയുള്ള വിഡിയോയിൽ ലഭ്യമാണ്.
