ശരീരഭം​ഗി വർദ്ധിപ്പിക്കാൻ മൂക്കും മേൽച്ചുണ്ടും നീക്കം ചെയ്തു.

സൗന്ദര്യം കൂട്ടുക എന്നത് എല്ലാർക്കും സന്തോഷം ഉള്ള ഒരു കാര്യം ആണ്. അതിനുവേണ്ടി എന്തും ചെയ്യാൻ ചിലർ ഒരുക്കം ആണ്. അവർ അത്രയ്ക്ക് അവരുടെ ശരീരത്തെ സ്നേഹിക്കുന്നുണ്ട്. എന്നാൽ സ്വന്തം ശരീരഭം​ഗി കൂട്ടാൻ വേണ്ടി ആന്റണി ലൊഫേർഡോവ് എന്ന വ്യക്തി ചെയ്തത് അറിഞ്ഞാൽ ആരും ഒന്ന് അത്ഭുതപെട്ടു പോകും. ബോഡി മോഡിഫിക്കേഷനിൽ പല വ്യത്യസ്തത നടത്തുന്ന ഒരു വ്യക്തി എന്ന നിലയിൽ പ്രേശ്സ്തൻ ആണ് ആന്റണി.

മുപ്പത്തിരണ്ടു വയസുള്ള ആന്റണി ആദ്യം ജനശ്രെദ്ധ നേടിയത് ശരീരത്തിൽ മുഴുവൻ റ്റാറ്റൂ അടിച്ചായിരുന്നു. ആ ന്യൂസ്‌ മാധ്യമങ്ങൾ ഏറ്റെടുത്തിരിന്നു. എന്നാൽ അവസാനമായി ആന്റണി തന്റെ ശരീരത്തിൽ പരീക്ഷിച്ച മാറ്റം അദ്ദേഹത്തിന്റെ സംസാരത്തെ ബാധിച്ചു എന്നാണ് റിപ്പോർട്ട് വരുന്നത്.

ബ്ലാക്ക് ഏലിയൻ ആകാൻ വേണ്ടി നടത്തിയ പരീക്ഷണം ആണ് അദ്ദേഹത്തെ ഒരു ദുരന്തത്തിൽ കൊണ്ട് ചെന്ന് എത്തിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. മൂക്കും മേൽച്ചുണ്ടും നീക്കം ചെയ്തിരുന്നു എന്നും അറിയാൻ കഴിയുന്നുണ്ട്. സ്പെയിനിൽ വച്ചാണ് അദ്ദേഹം ആ സഹസത്തിനു നിന്നത് എന്നാണ് അറിയുന്നത്.

ശരീരത്തിലെ ത്വക്ക് വേണ്ടന്ന് വച്ചു യഥാസ്ഥാനങ്ങളിൽ ഒക്കെ അതിന് പകരം ലോഹം വയ്ക്കാനുളള തീരുമാനത്തിൽ ആയിരുന്നു ആന്റണി. ഇപ്പോൾ സംസാരശേഷിക്ക് കാര്യമായ ബുദ്ധിമുട്ട് നേരിടുന്നുണ്ട് അദ്ദേഹം. അതോടെ ബോഡി മോഡിഫിക്കേഷൻ വേണ്ട എന്ന തീരുമാനത്തിൽ ആണ് ആന്റണി എന്നാണ് അറിയാൻ കഴിയുന്നത്.

Leave a Reply