ഇത് അന്യഗ്രഹ ജീവികൾ ജീവിച്ചിരുന്ന സ്ഥലമോ?

ഇന്ന് ജീവിക്കുന്ന മനുഷ്യരെ കാൾ വികസിതമായ രീതിയിലും,വികാസം പ്രാപിച്ചവരും ആയ മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന ഗവേഷകർ നിരവധി ആണ്.എന്നാൽ കംപ്യുട്ടർ,പോയിട്ട് കാല്കുലേറ്ററിനെ കുറിച്ച് പോലും ചിന്തിച്ചു തുടങ്ങുന്ന കാലത്തിനു മുൻപ് കംപ്യുട്ടർ സർക്ക്യൂട് ബോർഡിന്റെ ആകൃതിയിൽ ഒരു നഗരം ഈ ഭൂമിയിൽ പണിതുയർത്തിയിരുന്നു എന്ന് പറഞ്ഞാൽ വിശ്വിസിക്കാൻ സാധിക്കുമോ? എന്നാൽ അങ്ങ് മെക്സിക്കോയിൽ ഇത് സംഭവിച്ചിട്ടുണ്ട്. അത് പോലെ തന്നെ ടെലിസ്കോപ്പുകൾ കണ്ടു പിടിക്കുന്നതിനും കാലങ്ങൾക്ക് മുൻപ് സൗരയുഥത്തിലെ ഗ്രഹങ്ങൾ കൃത്യമായി അകലം പാലിക്കുന്ന രീതിയിൽ തന്നെ പിർരമിഡുകളും ഇവിടെ നിർമിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ പിരമിഡുകൾ അടങ്ങുന്ന പുരാതന ഈജിപ്റ്റിനെ കുറിച്ച് നാം എല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും എങ്കിലും ആദ്യം പറഞ്ഞ മെക്സിക്കോയിലെ “തിയോട്ടി യുവാക്യാൻ” എന്ന നഗരത്തെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല.അതിനാൽ തന്നെ കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ അടച്ചിട്ടിരുന്ന ഈ പുരാതന സ്ഥലം വീണ്ടും തുറന്നു കൊടുക്കാൻ പോകുന്നു എന്ന വാർത്തയിലാണ് വീണ്ടു ശ്രദ്ധ നേടുന്നത്. സഞ്ചാരികളെയും,പുരാവസ്തു വിദഗ്ധരുടെയും പോലെ തന്നെ നിഗൂഡ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവയുടെയും ഇഷ്ട്ട കേന്ദ്രം കൂടി ആണ് “തിയോട്ടി യുവാക്യാൻ” എന്ന ഈ പിരമിഡ് സമുച്ചയം.

മെക്‌സിക്കോ സിറ്റിയിൽ നിന്നും 50 കിലോ മീറ്റർ മാറി വടക്കുകിഴക്കൻ ഭാഗത്താണ് ഈ പുരാതന നഗരം സ്ഥിതി ചെയ്യുന്നത്.1987 മുതൽ യുനെസ്‌കോയുടെ പൈതൃക പദവി അലങ്കരിക്കുന്ന ഈ സ്ഥലത്തിനു നിരവധി ചരിത്ര പ്രാധാന്യവുമുണ്ട്.ബി സി 400 മുതൽ തന്നെ ഈ പ്രദേശത്ത് ജനങ്ങൾ തിങ്ങി പാർത്ത് തുടങ്ങി എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.എ ഡി 400 വരെ ഈ പ്രദേശം ശക്തമായ ജനവാസ കേന്ദ്രം ആയി തുടർന്നു.അക്കാലത്തെ തന്നെ ഏറ്റവും കരുത്തുറ്റ നാഗരികത ഉള്ള ഇ പുരാതന നഗരത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.

Leave a Reply