ടെറസിൽ കൃഷി ചെയ്യുന്നവർക്കും,ബാൽക്കണിയിൽ കൃഷി ചെയ്യുന്നവർക്കും വളരെ ഉപകാരപ്രദം ആകുന്ന ഒരു കൃഷി രീതി ആണ് ഈ പോസ്റ്റിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.ടെറസിൽ ഭാരം വർധിക്കും എന്ന ടെൻഷൻ ഒഴിവാക്കുകയും,അതിനൊപ്പം മണ്ണ് ലഭ്യമല്ല എന്ന പരാതി ഉള്ളവർക്കും വളരെ ഫലപ്രദം ആയി കൃഷി ചെയ്യാൻ സാധിക്കുന്നതും ആയ ഒരു മികച്ച കൃഷി രീതി ആണ് ഇത്.വിദേശ രാജ്യങ്ങളിൽ ഒക്കെ തന്നെ മണ്ണിന് പകരം മറ്റു വസ്തുക്കൾ ഉപയോഗിച്ച് തന്നെ ആണ് കൃഷികൾ ചെയ്യുന്നത്. ചകിരി ചോറും മറ്റു ചില വസ്തുക്കളും ഉപയോഗിച്ചുള്ള ഈ കൃഷി രീതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം.
ഇതിന് പ്രധാനമായും ആവശ്യം നല്ലൊരു ഗ്രോ ബാഗ് ആണ്.ഇതിനൊപ്പം ആവശ്യമുള്ള വസ്തുക്കൾ കുറച്ച് ന്യൂസ് പേപ്പറുകളും അൽപ്പം ചകിരി ചോറും മാത്രമാണ്.ചകിരി ചോർ ലഭ്യമല്ല എങ്കിൽ തൊണ്ട് കഷ്ണങ്ങൾ ആക്കി അരിഞ്ഞത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ചാണകപ്പൊടി,ആട്ടിന്കാഷ്ട്ടം,കരിയില വെയ്സ്റ്റ്,മണ്ണിര കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും ഈ കൃഷി രീതിക്ക് വളം ആയി ഉപയോഗിക്കാവണുന്നതാണ്.കൂടാതെ അൽപ്പം എല്ലുപൊടി,വേപ്പിൻ പിണ്ണാക്ക് എന്നിവയും ഈ കൃഷി രീതിക്ക് ഉപയോഗിക്കാവുന്നതാണ്.കൃഷി രീതി എങ്ങനെ ആണ് എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.
കുറച്ച് ന്യൂസ് പേപ്പറുകൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്ന രീതിയിൽ ചുരുട്ടി പേപ്പർ ബാഗിൽ വെക്കുക.ശേഷം അത്യാവശ്യം നല്ല അളവിൽ ചകിരി ചോറ് ഗ്രോ ബാഗിലാക്കി വിതറി ഇട്ടു കൊടുക്കുക.ചകിരി ചോറ് ഉപയോഗിക്കുന്നതിനാൽ മണ്ണിൽ നിന്നും ഉണ്ടാകുന്ന രോഗങ്ങൾ ആയി നിമാ വിര,പൂപ്പൽ രോഗങ്ങൾ എന്നിവ ഒന്നും ഉണ്ടാകില്ല.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സ് മുഖേന അറിയിക്കുക.
