ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം നിരവധി ഔദ്യോഗിക ആവശ്യങ്ങൾക്ക് നിലവിൽ ഏറ്റവും കൂടുതൽ ആവശ്യമായ ഒന്നാണ് ആധാർ കാർഡുകൾ.ഒരു വ്യക്തിയ്ക്ക് പുതിയ ഒരു മൊബൈൽ സിം കാർഡ് ലഭിക്കുന്നതിനും,ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും , റേഷൻ കാർഡ് എടുക്കുന്നതിനും ,പാൻ കാർഡ് എടുക്കുന്നതിനും , എന്തിന് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ,തിരുത്തുന്നതിനും എന്നിങ്ങനെ രാജ്യത്തെ എല്ലാവിധത്തിലുമുള്ള നിർണായകമായ ഐഡന്റിറ്റി വെരിഫിക്കേഷൻ പ്രമാണമാണ് ആധാർ കാർഡ് .
പക്ഷെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ ആധാർ കാർഡിന്റെ സേഫ്റ്റി അല്ലെങ്കിൽ സുരക്ഷാ കാര്യങ്ങൾ അയാൾക്ക് അറിയണമെന്നില്ല . ചിലപ്പോൾ ഈ രേഖ നിങ്ങൾ അറിയാതെ തന്നെ ദുരൂപയോഗം ചെയ്യപ്പെട്ടേക്കാം .അതിനു പരിഹാരമായിട്ടു ആധാർ ദുരുപയോഗം ചെയ്യുന്നത് തടയാൻ വിവിധ സുരക്ഷാ നടപടികൾ സർക്കാർ ഏർപെടുത്തിയിട്ടുണ്ട് . ഈ സുരക്ഷാ നടപടികൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ് .നിങ്ങൾ ചെയ്യേണ്ടതുമാണ് .ആധാർ ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷിതമാക്കുന്നതിനും അത് പരിരക്ഷിക്കുന്നതിന് ഉപയോക്താവിന് നിയന്ത്രണം നൽകുന്നതിനുമുള്ള നടപടികൾ Unique Identification Authority of India (UIDAI) ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ഇത് നമ്മുടെ ആധാർ ലോക്ക് ചെയ്യുന്ന സംവിധാനമാണ് .ആധാർ ലോക്കു ചെയ്യുന്നതിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ 12 അക്ക ആധാർ നമ്പർ ലോക്കുചെയ്യാനാകും, പകരം ആധാർ ഓതെന്റിക്കേഷൻ ആവശ്യമുള്ളപ്പോഴെല്ലാം 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ (വിഐഡി) ഉപയോഗിക്കാവുന്നതാണ് .ആധാർ നമ്പർ ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ബയോമെട്രിക്, ഡെമോഗ്രാഫിക്, ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതെന്റിക്കേഷനായി യുഐഡി, യുഐഡി ടോക്കൺ, എഎൻസിഎസ് ടോക്കൺ എന്നിവ ഉപയോക്താവിന് ഓതെന്റിക്കേഷനായി ഉപയോഗിക്കാൻ കഴിയുകയില്ല.
