പിന്നെ ചിലപ്പോ 5 വര്ഷം കഴിഞ്ഞാലേ പുറം ലോകം കാണാൻ സാധിക്കുകയുള്ളു

വാർത്താമാധ്യമങ്ങളിലൂടെ ഓപ്പെറേഷൻ “പി ഹണ്ടിനെ” കുറിച്ച് നമ്മളെല്ലാവരും അറിഞ്ഞതാണ്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.വിവിധ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉണ്ട് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം.അതിനാൽ തന്നെ സ്വാകാര്യമായി എന്ത് കാര്യങ്ങളും തിരയാനും മനസിലാക്കാനും ഇന്ന് വളരെ എളുപ്പമാണ് താനും.എന്നാൽ ചെറിയൊരു വിഭാഗം ആകട്ടെ ഇന്റർനെറ്റിന്റെ തെറ്റായ ഉപയോഗത്തിൽ കൂടുതൽ വ്യാപൃതർ ആയതു മൂലം ഉള്ള പ്രശ്നങ്ങളും നമ്മുടെ സമൂഹം ഇന്ന് നേരിടുന്നുണ്ട്.

ദുരുപയോഗം മൂലം ഉള്ള സൈബർ കുറ്റകൃത്യങ്ങളും ക്രമാതീതമായി വർധിച്ച് വരികയാണ്.ഇത്തരത്തിൽ ഉള്ള സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗം ആയി കുട്ടികൾക്ക് നേരെ ഉള്ള അതിക്രമങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ പി ഹണ്ട് സംസ്ഥാന പോലീസ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ 400 ഓളം ആളുകളെ പോലീസ് അറസ്റ്റ് ചെയ്ത വാർത്തയും പുറത്ത് വന്നിരുന്നു.കുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുക്കുൽ,പ്രചരിപ്പിക്കൽ,ഡൌൺലോഡ് ചെയ്തു സൂക്ഷിക്കൽ,മറ്റുള്ളവർക്ക് സമൂഹ മാധ്യമങ്ങൾ വഴി എത്തിച്ച് കൊടുക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ പോലീസ് നിരീക്ഷിച്ച ശേഷം ലാപ്ടോപ്പ്,മൊബൈൽ തുടങ്ങിയവ സീൽ ചെയ്തു തെളിവ് സഹിതം അറസ്റ് ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന രീതിയാണ് ഓപ്പറേഷൻ “പി ഹണ്ടിൽ” ഉള്ളത്.

5 വര്ഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും ആണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കാത്തിരിക്കുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നല്കിരിയ്ക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങളെ എന്നിവ കമന്റ് ബോക്സ് വഴി അറിയിക്കാൻ പ്രത്യേകം ഓർക്കുക.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ മറക്കാതിരിക്കുക.

Leave a Reply