വാഹനങ്ങളിലെ ടയറുകൾ ആണ് പലപ്പോഴും വൃത്തിയും സൗന്ദര്യവും പകരുന്നത് എന്ന കാര്യത്തിൽ അധികം ആർക്കും തർക്കം ഉണ്ടാകില്ല.എന്നാൽ കുറച്ച് കാലത്തെ ഉപയോഗം കൊണ്ട് തന്നെ ടയറുകൾ വളരെ വേഗം അഴുക്ക് പിടിച്ച് സ്വാഭാവിക കറുപ്പ് നിറം നഷ്ടമാകുന്ന കാഴ്ച ആണ് കൂടുതൽ വാഹനങ്ങളിലും കാണാൻ സാധിക്കുക.എന്നാൽ വാഹനങ്ങളുടെ ടയറുകൾ വീണ്ടും പുത്തനാക്കി മാറ്റാൻ ഉള്ള ഒരു സൂപ്പർ ടിപ്പ് ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.വളരെ ഉപകാരപ്രദം ആയ ഈ ടിപ്പ് എന്താണ് എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.
ഇതിന് ആവശ്യമുള്ള വസ്തുക്കൾ ഒരു ചിരട്ട,തൊണ്ടിന്റെ ഒരു ഭാഗം,കാർ ഷാമ്പു,സോപ്പ് പൊടി എന്നിവയാണ്.ആദ്യം സോപ്പ് പൊടി കാർ ഷാമ്പു എന്നിവ നന്നായി ചിരട്ടയിലൊഴിച്ച് മിക്സ് ചെയ്തെടുക്കുക.ശേഷം അൽപ്പം വെള്ളം എടുത്ത് ടയർ നനച്ച ശേഷം തൊണ്ടിന്റെ കഷ്ണം വെള്ളത്തിൽ മുക്കി നനച്ച് സോപ്പ് പൊടി മിക്സിൽ മിക്കി ടയറിൽ നന്നായി ഉരക്കുക.പൂർണമായി ഉരച്ച് എടുത്ത് 2 മിനുട്ട് വെച്ച ശേഷം വെള്ളമൊഴിച്ച് കഴുകുക.വെള്ളമൊഴിച്ച ശേഷം സോപ്പ് ഉണങ്ങി ഇരിക്കുന്ന ഭാഗത്ത് തൊണ്ട് ഉപയോഗിച്ച് ഒരു തവണ കൂടി ഉരച്ച ശേഷം വെള്ളമൊഴിച്ച് കഴുകുക.
ഉണങ്ങി കഴിയുമ്പോൾ ടയർ വാങ്ങിയപ്പോൾ ഉള്ള അതെ കറുത്ത നിറം തിരികെ ലഭിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.ചെറുതെങ്കിലും വളരെ രസകരം ആയ ഈ വിവരം ഉപകാരപ്പെടുന്നവരിലേക്ക് എത്തിക്കാൻ പ്രത്യേകളെ ഓർക്കുക.ഇത് ചെയ്യുന്നത് എങ്ങനെ ആണ് എന്ന് കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
