ഇന്ത്യയിൽ വിറപ്പിച്ച സ്ത്രീ സീരിയൽ കില്ലർ

നിരവധി സീരിയൽ കില്ലെർമാരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് എങ്കിലും അവരെല്ലാവരും തന്നെ പുരുഷന്മാർ ആയിരുന്നു.സീരിയൽ കില്ലെർമാർ ആയിട്ടുള്ള സ്ത്രീകളെ കുറിച്ച് കേട്ടിട്ടില്ല എന്ന് തന്നെ പറയാം.എന്നാൽ ഇന്ത്യയെ വിറപ്പിച്ച സ്ത്രീയായ ഒരു സീരിയൽ കില്ലറിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.നമ്മളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടാകും സയനൈഡ് മല്ലിക എന്ന സീരിയൽ കില്ലർ ആയിട്ടുള്ള സ്ത്രീയെ കുറിച്ച്.1965 ഇൽ ജനിച്ച മല്ലികയുടെ യഥാർത്ഥ പേര് കൊമ്പമ്മ എന്നായിരുന്നു.ബാംഗ്ലൂരിലെ ഉൾപ്രദേശങ്ങളിൽ തയ്യൽക്കാരനായ ഭർത്താവിനും 2 പെണ്മക്കൾക്കൊപ്പം സ്വന്തം വീട്ടിൽ ജീവിച്ചു വരികയായിരുന്നു മല്ലിക.

ചെറിയ വീട്ട് ജോലികൾ ചെയ്തു കൊണ്ട് കൊമ്പമ്മ തന്റെ ജീവിതച്ചിലവിന് ആവശ്യമായ തുക കണ്ടെത്തി വന്നിരുന്നു.സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരുന്ന സമയത്ത് താൻ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും മോഷണം നടത്തിയതിന് പിടിക്കപ്പെടുകയും തുടർന്ന് ഒരു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തത് മല്ലികയുടെ ജീവിതത്തെ ആകെ മാറ്റി.തുടർന്ന് കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ട മല്ലിക ജീവിക്കാനായി എന്ത് ചെയ്യും എന്ന തിരച്ചിലിൽ ഒരു സ്വര്ണപ്പണിക്കാരന്റെ അടുത്ത് എത്തിച്ചേരുകയുണ്ടായി. പൊട്ടാസിയം സയനൈഡ് എന്ന മാരക വിഷത്തെ കുറിച്ച് മല്ലിക അവിടെ നിന്നും മനസിലാക്കുന്നു.

സ്വർണപ്പണിക്കാരൻ അറിയാതെ മോഷ്ടിച്ച പൊട്ടാസിയം സായനയ്ഡ് മമത ഹോസ്‌ക്കോട്ടെ എന്ന പേരുള്ള സ്ത്രീയിൽ 1999 ആദ്യ പരീക്ഷണം അവർ നടത്തി.ആദ്യ പരീക്ഷണത്തിലെ വിജയം കോമ്പമ്മയെ സയനൈഡ് മല്ലിക എന്ന സീരിയൽ കില്ലർ ആക്കി മാറ്റുന്നു.ശേഷം 2006 ഡിസംബറിൽ ബാംഗ്ലൂർ സിറ്റി പൊലീസിന് ഒരു പരാതി ലഭിക്കുന്നു.പരാതിക്കാരൻ ആയ ശങ്കർ എന്ന ബിസിനസ്മാന്റെ ഭാര്യ രേണുകയെ കാണാനില്ല എന്നതായിരുന്നു പരാതി.തുടർന്ന് ബാംഗ്ലൂരിലെ തന്നെ ഒരു ആശ്രമത്തിൽ നിന്നും ലഭിച്ച മൃതദേഹം രേണുകയുടേത് ആണ് എന്ന് തെളിഞ്ഞു.എന്നാൽ പൊലീസുകാരെ കുഴക്കിയ ചോദ്യം വീട്ടിൽ നിന്നും ഒരുപാടു ദൂരെ ഉള്ള ആശ്രമത്തിൽ രേണുക എങ്ങനെ എത്തി എന്നതായിരുന്നു.തുടർന്ന് നടന്ന സംഭവ വികാസങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply