നന്നായി വളപ്രയോഗം നടത്തിയിട്ടും കൃഷിയിൽ നല്ല വിളവ് ലഭിക്കുന്നില്ല എന്ന പരാതി ഉള്ളവർ നിരവധി ആണ്.കൂടാതെ ഇല കുരുടിപ്പ്,ഇല മഞ്ഞളിപ്പ് തുടങ്ങിയ പ്രശ്ങ്ങൾ നേരിടുന്ന കർഷകരും കുറവല്ല.എന്നാൽ ഈ പ്രശ്ങ്ങളെ ഒക്കെ നേരിടുന്നതിനൊപ്പം കൃഷിയിൽ മറ്റനേകം ഗുണങ്ങളും ലഭിക്കുന്ന ഒരു ഉപ്പിന്റെ പ്രയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആണ് പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.എപ്സം സാൾട്ട് എന്നറിയപ്പെടുന്ന ഈ ഉപ്പ് ശാസ്ത്രീയമായി അറിയപ്പെടുന്നത് മഗ്നീഷ്യം സൾഫേറ്റ് എന്നാണ്.ഈ ഉപ്പിന്റെ പ്രയോഗവും ഗുണങ്ങളും മനസിലാക്കാനായി തുടർന്ന് വായിക്കുക.
ചെടികളിൽ പ്രാഥമിക മൂലകങ്ങളായി കണക്കാക്കപ്പെടുന്നത് നൈട്രജൻ,ഫോസ്ഫറസ്,പൊട്ടാസിയം എന്നിവയാണ്.കൂടാതെ ദ്വിതീയ മൂലകങ്ങൾ എന്നറിയപ്പെടുന്നത്,കാൽസിയം,മഗ്നീഷ്യം,സൾഫർ എന്നിവ.ഇതിലെ എല്ലാ മൂലകങ്ങളും പ്രധാനപ്പെട്ടവ ആണ് എങ്കിലും മഗ്നീഷ്യം ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നതോടൊപ്പം കായ്‌ഫലം വർധിപ്പിക്കാനും സഹായിക്കുന്ന ഘടകം ആണ്.സാധാരണ വള കടകളിലും,ഫെർട്ടിലൈസർ ഷോപ്പുകളിലും ഒക്കെ തന്നെ ഇവ വാങ്ങാൻ ലഭിക്കുന്നതാണ്.കിലോക്ക് 30 രൂപ നിരക്കിൽ ആണ് വാങ്ങാൻ ലഭിക്കുന്നത്.
തക്കാളി,കിഴങ്ങു വര്ഗങ്ങൾ ആയ കാരറ്റ്,ബീറ്റ്‌റൂട്ട്,കൂടാതെ റോസാച്ചെടികളിൽ പൂ പിടിക്കാൻ,കുരുമുളക് നന്നായി കായ്ക്കാൻ, തുടങ്ങിയവക്കായി മേൽപ്പറഞ്ഞ ഉപ്പ് വളരെ സഹായകം ആണ്.ഇത് എങ്ങനെയാണു ചെടികളിൽ പ്രയോഗിക്കേണ്ടത്?,ഏതു സമയങ്ങളിൽ എത്ര അളവിൽ പ്രയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
