വാഹനം കയറ്റത്തിലൂടെ ഓടിക്കുന്ന സമായത്ത് നിർത്തേണ്ട സാഹചര്യം വരികയാണ് എങ്കിൽ,വീണ്ടും വാഹനം എങ്ങനെ ആണ് എടുക്കേണ്ടത് എന്നത് നല്ലൊരു ശതമാനം ആളുകൾക്കും വ്യക്തമായി അറിയാത്ത കാര്യമാണ്.ഈ സഹചര്യത്തിൽ വാഹനം എങ്ങനെ ആണ് എടുക്കേണ്ടത് എന്നതും,ഈ സമയത്ത് കാലിന്റെ ചലനം എങ്ങനെ ആയിരിക്കണം എന്നുള്ളത് കൃത്യമായി മനസിലാക്കിയിരിക്കേണ്ടതുണ്ട്.ഈ സാഹചര്യത്തിൽ കാലിന്റെ ചലനം വസ്ളറി പ്രധാനപ്പെട്ടതാണ്.
ഈ വിഷയത്തിൽ ഓട്ടോമാറ്റിക് വാഹനം എടുക്കേണ്ട സമയത്ത് കാലിന്റെ ചലനവും,മാനുവൽ ഗിയർ ഉള്ള വണ്ടിയിലെ കാലിന്റെ ചലനവും വ്യത്യസ്തം ആണ്.ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.ചില ഓട്ടോമാറ്റിക് വാഹനങ്ങളിൽ “ഹിൽ ഹോൾഡ് ഫങ്‌ഷൻ” ഉണ്ടാകും.ഉയർന്ന വേരിയന്റിൽ ഉള്ള വാഹനങ്ങളിൽ ആകും ഇതുണ്ടാകുക. അതിനാൽ തന്നെ ഈ ഫങ്ങ്ഷൻ ഉള്ള വണ്ടി ആണോ എന്നുള്ളത് ഉറപ്പ് വരുത്തുക.കാരണം അത്തരം വണ്ടികളിൽ വാഹനം കയറ്റത്തിൽ എടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.
എന്നാൽ ഈ സംവിധാനം ലഭ്യമല്ലാത്ത വണ്ടികളിൽ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.അത്തരം വണ്ടികളിൽ ഹാൻഡ് ബ്രെയ്ക് സംവിധാനം പ്രയോജനപ്പെടുത്തി വാഹനം എടുക്കുന്ന ടെക്നിക് ആണ് ഉപയോഗിക്കേണ്ടത്.ബ്രെയ്ക് പൂർണമായി ചവിട്ടി പിടിച്ച ശേഷം ഹാൻഡ് ബ്രെയ്ക് പ്രയോഗിക്കുക.തുടർന്ന് ബ്രെയ്കിയിൽ നിന്നും കാൽ എടുത്ത് ആക്സിലേറ്റർ ആനുപാതികമായി നൽകി ഹാൻഡ് ബ്രെയ്ക് പതുക്കെ റിലീസ് ചെയ്യുക.റിലീസ് ചെയ്യുന്ന മുറക്ക് ആക്സിലേറ്റർ അധികമായി കൊടുക്കുക.ശേഷം വാഹനം ചലിക്കുന്നതിന് അനിസരിച്ച് ഹാൻഡ് ബ്രെയ്ക്ക് പൂർണമായി റിലീസ് ചെയ്യുക.ഇത്തരത്തിൽ ആണ് ഓട്ടോമാറ്റിക് വാഹനങ്ങളെ കയറ്റത്തിൽ നിന്നും പോയാൽ വീണ്ടും എടുക്കേണ്ടത്.
ഇത്തരത്തിൽ മാനുവൽ ഗിയർ ഉള്ള വാഹനങ്ങളിൽ എങ്ങനെ ആണ് വാഹനം നിന്ന് പോയാൽ എടുക്കേണ്ടത് എന്നുള്ളത് കണ്ടു മനസിലാക്കുന്നത് കൂടുതൽ വ്യക്ത വരുത്താൻ സഹായിക്കുന്നതാണ്.അതിനായി താഴെ. നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.ഈ വിഷയവുമായി ബന്ധപ്പെട്ടു നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
