റേഷൻ കാർഡ് ഉള്ള ഓരോ വ്യക്തികളും ഡിസംബർ മാസത്തിൽ അറിഞ്ഞിരിക്കേണ്ട 4 അറിയിപ്പുകൾ ആണ് ഭക്ഷ്യ വിതരണ വകുപ്പിൽ നിന്ന് സാധാരണക്കാരിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്.ഒക്ടോബർ മാസത്തിലെ കിറ്റുകൾ പല കാരണങ്ങൾ കൊണ്ട് തന്നെ പലർക്കും ലഭിച്ചിട്ടില്ലായിരുന്നു.അതിനാൽ തന്നെ ഒക്ടോബർ മാസത്തെ കിറ്റ് ഡിസംബർ 5 വരെ കൈപ്പറ്റാം എന്ന തരത്തിൽ ദീർഘിപ്പിച്ചു കൊണ്ടുള്ള അറിയിപ്പുകൾ പുറത്തു വന്നരിക്കുകയാണ്.അതിനാൽ തന്നെ കിറ്റ് ലഭിക്കാനുള്ളവർ എത്രയും വേഗം റേഷൻ കടകളിൽ നിന്നും കിറ്റുകൾ കൈപ്പറ്റേണ്ടതാണ്.
അതോടൊപ്പം നവംബർ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനും ഡിസംബർ 5 വരെ സമയം ഉണ്ടായിരിക്കുന്നതാണ്.അതിനാൽ തന്നെ വിഹിതം വാങ്ങാനുള്ളവർ 2 ദിവസത്തിനുള്ളിൽ റേഷൻ കടകളിൽ നിന്നും അവരുടെ വിഹിതം കൈപ്പറ്റേണ്ടതാണ്.ഡിസംബർ മാസത്തെ സൗജന്യ കിറ്റിന്റെ വിതരണം ഡിസംബർ മാസം 3 വ്യാഴ്ച ആരംഭിക്കും എന്നതാണ് ലഭിക്കുന്ന അറിയിപ്പുകൾ.നിലവിൽ പ്രഖ്യാപിച്ചിരുന്ന 11 ഇനത്തിൽ നിന്നും ഖദർ മാസ്ക്ക് മാറ്റി 10 ഇനം ആക്കി കുറച്ചതായിട്ടുള്ള അറിയിപ്പും പുറത്ത് വന്നിട്ടുണ്ട്.ഒഴിവാക്കിയ ഇനം പിന്നീട് വിതരണം ചെയ്യുന്നതായിരിക്കും.
നവംബർ മാസത്തിലെ കിറ്റ് നല്ലൊരു ശതമാനം ആളുകൾക്കും ലഭിച്ചിരുന്നില്ല ഈ സാഹചര്യത്തിൽ നവംബർ മാസത്തിലെ കിറ്റ് വിതരണം കാർഡിന്റെ നിറമോ,നമ്പറോ മാനദണ്ഡം അല്ലാതെ ആണ് വിതരണം ഉണ്ടാകുക.അതിനാൽ തന്നെ റേഷൻ കടയിൽ കിറ്റ് എത്തി ചേരുന്ന മുറക്ക് അത് കൈപ്പറ്റാൻ സാധിക്കുന്നതാണ്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് മുഖേന അറിയിക്കാവുന്നതാണ്.ഓരോ സാധാരണക്കാരനും ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.
