വീട് നിർമാണത്തിൽ നമ്മൾ ഇത് വരെ ശീലിച്ചിട്ടുളളത് സിമന്റ്,മണൽ അല്ലെങ്കിൽ പാറപ്പൊടി ഉപയോഗിച്ച് ഭിത്തികൾ പ്ലാസ്റ്റർ ചെയ്യുന്ന അല്ലെങ്കി തേക്കുന്ന രീതി ആണ്.അതിൽ നിന്നും വ്യത്യസ്തമായി ലാഭകരമായി ചെയ്യാൻ സാധിക്കുന്ന മറ്റൊരു പ്ലാസ്റ്ററിങ് രീതി ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ജിപ്സം പ്ലാസ്റ്ററിങ് ആണ് പാരമ്പര്യ പ്ലാസ്റ്ററിങ് രീതികളിൽ നിന്നും വ്യത്യസ്തമായി ചെയ്യുന്ന പ്ലാസ്റ്ററിങ് ടെക്നിക്.സിമന്റും മണലും ഉപയോഗിച്ച് തേക്കുന്നതിനെ കാൾ എത്രത്തോളം ലാഭകരം ആണ് ജിപ്സം പ്ലാസ്റ്ററിങ് രീതി തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.
ജിപ്സം പൗഡർ സാധരണ വെള്ളത്തിൽ മിക്സ് ചെയ്‌താണ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നത്.കൃത്യമമായ അനുപാതം പാലിച്ചാണ് ജിപ്സം പൗഡറും വെള്ളവും തമ്മിൽ മിക്സ് ചെയ്യുന്നത്.സിമന്റിൽ സാധാരണ കൈ കൊണ്ട് തൊട്ടാൽ പൊള്ളൽ ഉണ്ടാകുന്ന പ്രശനങ്ങൾ ഒന്നും തന്നെ ജിപ്സം പൗഡർ മിക്സ് ചെയ്യുമ്പോൾ സംഭവിക്കുന്നില്ല എന്നത് ഈ രീതിയെ കൂടുതൽ ജനകീയം ആക്കുന്നു.തൂക്ക് കട്ടയും സ്കെയിലും ഉപയോഗിച്ച് ഭിത്തിയുടെ എല്ലാ ഭാഗങ്ങളിലും കൃത്യമായി ലെവൽ ചെയ്ത ശേഷം മാത്രം ആണ് തേച്ച് തുടങ്ങുന്നത് അതിനാൽ തന്നെ ഭിത്തിയുടെ ഫിനിഷിങ്ങിന്റെ കാര്യത്തിൽ യാതൊരു വിധ വിട്ടു വീഴ്ചയും ഉണ്ടാകുന്നതല്ല.
തുടർന്ന് ഭിതിയിലാകെ മിക്സ് ചെയ്ത ജിപ്‌സം പൗഡർ പൂർണമായി തേക്കുന്നതാണ് രീതി.സിമന്റ് കരണ്ടി ഉപയോഗിച്ച് തേക്കുന്നതിന് പകരം കൈ ഉപയോഗിച്ചാണ് ഇത് തേച്ച് പറ്റിക്കുന്നത്.തുടർന്ന് തേപ്പ് പലക ഉപയോഗിച്ച് ലെവൽ ചെയ്യുന്നതാണ്.തുടർന്ന് ചെയ്യുന്ന കാര്യങ്ങൾ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കുക.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.
