മുൻഗണന,മുൻഗണനേതര വ്യത്യാസം ഒന്നും തന്നെ ഇല്ലാതെ റേഷൻ കാർഡ് ഉടമകൾക്ക് 4 മാസത്തേക്ക് കിറ്റ് വിതരണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായി റേഷൻ കടകൾ മുഖേന കഴിഞ്ഞ മാസങ്ങളിൽ ഒക്കെ തന്നെ കിറ്റ് വിതരണം നടന്ന് വരികയാണ്. സാധാരണഗതിയിൽ ഒരു മാസത്തെ കിറ്റ് ലഭിക്കുന്നത് തൊട്ടടുത്ത മാസത്തെ ആദ്യത്തെ 2 ആഴ്ചകളിൽ ആയിരുന്നു.അങ്ങനെ വരുമ്പോൾ നവംബർ മാസത്തെ കിറ്റ് ലഭിക്കുക ഡിസംബർ മാസത്തിലെ ആദ്യ ആഴ്ചകളിൽ ആയിരിക്കും.ഇത് കൂടാതെ ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബർ മാസത്തെ കിറ്റ് അടക്കം 2 കിറ്റുകൾ ഈ മാസം ലഭിക്കുന്നതാണ്.
പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം കിറ്റിൽ നിന്ന് സാധാരണഗതിയിൽ വിതരണം ചെയ്തു കൊണ്ടിരുന്ന ഖാദർ മാസ്ക്കുകൾ ഒഴിവാക്കി എന്നതാണ്.ഈ മാസ്ക്കുകൾ വരും മാസങ്ങളിലെ കിറ്റുകളിൽ നൽകും എന്നാണ് അറിയിച്ചിട്ടുള്ളത്.അതിനാൽ തന്നെ 11 ഇനങ്ങൾ എന്നത് 10 ഇനങ്ങൾ ആയി ചുരുങ്ങുന്നതാണ്.10 ഇനങ്ങൾ അടങ്ങിയ ക്രിസ്തുമസ് കിറ്റുകൾ മൂന്നാം തീയതി മുതൽ ലഭ്യമായി തുടങ്ങുന്നതാണ്.കൂടാതെ നവംബർ മാസത്തെ കിറ്റുകൾ നിലവിൽ റേഷൻ കടകളിൽ കിറ്റ് ഉണ്ട് എങ്കിൽ ദിവസ ക്രമം ഇല്ലാതെ തന്നെ ലഭിക്കുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇലക്ഷൻ പശ്ചാത്തലത്തിൽ വളരെ വേഗം കിറ്റ് വിതരണം പൂർത്തിയാക്കേണ്ട സാഹചര്യം ഉള്ളതിനാൽ ആണ് പുതിയ രീതി അവലംബിച്ചിരിക്കുന്നത്. രണ്ടു കിറ്റുകളുടെയും വിതരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവും ആയി ബന്ധപ്പെട്ടു നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.എല്ലാ സാധാരണക്കാർക്കും ഉപകാരപ്പെടുന്ന ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.
