എത്ര പഴയ ഫോട്ടോയും കൊളാരിറ്റി കൂട്ടാം

പഴയ കാലത്തെ ഫോട്ടോകൾ കണ്ടാൽ ഇപ്പോഴത്തെ ഫോട്ടോകളെ അപേക്ഷിച്ച് ക്ലാരിറ്റിയും,തെളിച്ചവും ഒക്കെ കുറവ് തോന്നുക സാധാരണമാണ്.എങ്കിൽ കൂടിയും പഴയ ഫോട്ടോകൾ നന്നാക്കി സൂക്ഷിച്ചു വെക്കണം എന്ന് ആഗ്രഹം ഉള്ളവർ നിരവധി ആണ്.അത് പോലെ തന്നെ മുൻകാലങ്ങളിൽ എടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ക്ലാരിറ്റി കൂട്ടി,കളർ ഫോട്ടോ ആക്കി മാറ്റണം എന്ന ആഗ്രഹം ഉള്ളവരും നിരവധി ആണ്.ഇത്തരത്തിൽ ആഗ്രഹം ഉള്ളവർക്ക് വളരെ ഉപകാരപ്രദം ആകുന്ന ഒരു സൂപ്പർ ടിപ്പ് ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.

No description available.
മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് റെമിനി എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ ആണ്.മൊബൈൽ ആപ്പ് ലഭിക്കാനായി പ്ലെ സ്റ്റോറിൽ remini എന്ന് സെർച്ച് ചെയ്യുകയോ അല്ലെങ്കിൽ ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.
No description available.
ഡൌൺലോഡ് ചെയ്തു മൊബൈൽ ആപ്പ് തുറന്ന ശേഷം മൂന്നു തവണ next നൽകിയ ശേഷം ലഭിക്കുന്ന ഇന്റർഫെയ്‌സിൽ sign in എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

 

No description available.
ശേഷം ലഭിക്കുന്ന സ്‌ക്രീനിൽ ഗൂഗിൾ അക്കൗണ്ട് അല്ലെങ്കിൽ ഫെയ്സ്ബൂക് ഐ ഡി ഉപയോഗിച്ച് sign in ചെയ്യാൻ സാധിക്കുന്നതാണ്.
No description available.
sign in ചെയ്‌താൽ ലഭിക്കുന്നത് ഇത്തരത്തിൽ ഒരു ഇന്റർഫെയ്‌സ്‌ ആകും.അതിൽ ആദ്യം കാണുന്ന enhance എന്ന ഓപ്‌ഷൻ ഫോട്ടോയുടെ ക്ലാരിറ്റി കൂട്ടാൻ സഹായിക്കുന്ന ഓപ്‌ഷൻ ആണ്.അതി തിരഞ്ഞെടുക്കുക.
No description available.
ഗാലറി പെർമിഷൻ allow നൽകിയ ശേഷം ക്ലാരിറ്റി കൂട്ടേണ്ട ഫോട്ടോ ഗാലറിയിൽ നിന്നും തിരഞ്ഞെടുത്ത് നൽകുക.

 

No description available.
ഓപ്പൺ ആയി വരുന്ന ഫോട്ടോയുടെ താഴെ കാണുന്ന ടിക്ക് മാർക് സിലക്റ്റ് ചെയ്തു കൊടുക്കുക.
No description available.
സൗജന്യമായി ലഭിക്കുന്ന മൊബൈൽ ആപ്പ് ആയതിനാൽ തുടർന്ന് ഒരു വീഡിയോ ആഡ് കാണുന്നതാണ്.അത് കണ്ട ശേഷം ലഭിക്കുന്ന ഇത്തരത്തിലെ സ്‌ക്രീനിൽ കാണുന്ന വര പുറകോട്ട് നീക്കുന്നത് അനുസരിച്ച് ഫോട്ടോയുടെ ക്ലാരിറ്റി കൂടുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.

 

No description available.
ക്ലാരിറ്റി നന്നായി മെച്ചപ്പെട്ട ഫോട്ടോയും പഴയ ഫോട്ടോയും നമുക്ക് ഇവിടെ കാണാൻ സാധിക്കും.ഇത്തരത്തിൽ ഒരു ദിവസ്സം പരമാവധി 5 ഫോട്ടോ വരെ ക്ലാരിറ്റി വർധിപ്പിക്കാൻ സാധിക്കും.

 

No description available.
ഇത്തരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കളർ ആക്കാനായി colorize എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.തുടർന്ന് നേരത്തെ ചെയ്ത പോലെ തന്നെ ഗാലറിയിൽ നിന്നും കളർ ആക്കേണ്ട ഫോട്ടോ തിരഞ്ഞെടുത്ത് നൽകുക.തുടർന്ന് കാണുന്ന ലൈൻ പുറകോട്ട് നീക്കുന്നതനുസരിച്ച് ഫോട്ടോ കളർ ആകുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.
അപ്പ്ലിക്കേഷൻ ഡൗൺലൊഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

മേൽപ്പറഞ്ഞ മൊബൈൽ അപ്പ്ലികേഷന്റെ ഉപയോഗം കണ്ടു മനസിലാക്കാൻ സാധിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ ചുവടെ കാണാം

Leave a Reply