ഇനി മൊബൈൽ ടെക്‌നീഷ്യന്റെ അടുത്ത് പോകാതെ തന്നെ വെള്ളത്തിൽ വീണ മൊബൈൽ ഫോണിനെ നന്നാക്കി എടുക്കാം

നമുക്കെല്ലാം സാദാരണയായി സംഭവിക്കാറുള്ള ഒരു അബദ്ധമാണ് മൊബൈൽ ഫോൺ വെള്ളത്തിൽ വീണുപോകുന്നത്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നാം മൊബൈലുമായി ടെക്‌നീഷ്യൻറെ അടുത്താകും പോകുക. എന്നാൽ ഈ ലോക് ടൗൺ കാലത്തു മൊബൈൽ ഷോപ്പുകളൊന്നും തുറക്കാത്ത സാഹചര്യത്തിൽ എങ്ങനെ വെള്ളത്തിൽ വീണ മൊബൈൽ ഫോൺ ശരിയാക്കി എടുക്കാം എന്ന് അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതായിരിക്കും.

നമുക്ക് തന്നെ നിസാരമായി വെള്ളത്തിൽ വീണ മൊബൈൽ ഫോണിനെ പഴയ രീതിയിലാക്കി എടുക്കാൻ കഴിയും. അപ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ വെള്ളത്തിൽ നിന്നെടുത്ത ഫോണിനെ സ്വിച്ച് ഓഫ് ചെയ്യുക. ശേഷം ബാറ്ററി ഊരി മാറ്റാൻ കഴിയുന്ന ഫോണാണ് എങ്കിൽ ബാറ്ററി റിമൂവ് ചെയ്യുക. ഇനി ഫോണിനെ ഒരു ടവ്വൽ കൊണ്ട് നല്ലപോലെ തുടക്കുക. ശേഷം തുടച്ചെടുത്ത ഫോണിനെ അരിയുടെ ഉള്ളിൽ വെക്കുക. എന്നിട്ട് അരി കൊണ്ട് ഫോണിനെ കവർ ചെയ്യുക. ശേഷം 48 മണിക്കൂറോളം ഫോണിനെ അരിയിൽ തന്നെ വെച്ചിരിക്കുക.

ഇനി അരിക്ക് പകരം സിലിക്ക ജെല്ലിലാണ് ഫോൺ വെക്കുന്നത് എങ്കിലും ഫോണിനുള്ളിലെ ഈർപ്പത്തെ ഈ സിലിക്ക ജെൽ പിടിച്ചെടുക്കുകയും ഫോൺ സാദാരണ രീതിയിൽ ആയി കിട്ടുകയും ചെയ്യും. ഫോൺ വെള്ളത്തിൽ നിന്നും എടുത്തയുടനെ ഇത്തരം കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ നമ്മുടെ ഫോൺ കുറേകാലം കൂടി നമ്മുക്ക് ഉപയോഗിക്കാൻ കഴിയും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply