മൺചട്ടിയിൽ ആഹാരം പാകം ചെയ്യുന്നതിന് മുൻപ് ഇങ്ങനെ ചെയ്യാറുണ്ടോ ? ഇല്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം

എപ്പോഴും മൺചട്ടിയിൽ ആഹാരം പാകം ചെയ്തു കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. എന്നാൽ നമ്മുടെയെല്ലാം വീടുകളിൽ പുതിയ മൺചട്ടി ഉണ്ടാകാറുണ്ട്. എന്നാൽ ഇത് ശരിയായ രീതിയിൽ എങ്ങനെ മയപ്പെടുത്തി എടുക്കാം എന്ന് നിങ്ങൾക്കറിയാമോ. മൺചട്ടി മയപ്പെടുത്തി എടുക്കാതെയാണ് ആഹാരം പാകം ചെയ്യുന്നത് എങ്കിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ തീർച്ചയായും ഉണ്ടാകും. അതു കൊണ്ടുതന്നെ പുതിയ ചട്ടികൾ വാങ്ങുമ്പോൾ ശരിയായ രീതിയിൽ മയപ്പെടുത്തി എടുക്കാൻ ശ്രദ്ധിക്കുക.

അപ്പോൾ എങ്ങനെയാണ് ഒരു പുതിയ മൺചട്ടി മയപ്പെടുത്തി എടുക്കുന്ന ത് എന്ന് നോക്കാം. ആദ്യം പുതിയൊരു മൺചട്ടിയിലേക്ക് അര മുറി തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ തേയില പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം മൺചട്ടി നിറയുന്ന പാകത്തിൽ കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി കഞ്ഞി വെള്ളം ഇല്ല എന്നുണ്ടെങ്കിൽ സാധാരണ വെള്ളം ചേർത്ത് കൊടുത്താൽ മതിയാകും. ശേഷം ഇവ മൂന്നും കൂടി അടുപ്പിൽ വച്ച് നല്ലപോലെ തിളപ്പിക്കുക.

ശേഷം തിളപ്പിച്ചെടുത്ത ഈ മിക്സിനെ ഫ്ലെയിം ഓഫ് ചെയ്ത് ചട്ടിയിൽ തന്നെ വച്ചിരിക്കുക. എന്നിട്ട് ഒരു ദിവസം ഫുൾ ആയിട്ട് ഇങ്ങനെ തന്നെ ഈ മിക്സ് വച്ചിരിക്കുക. ആറു മണിക്കൂറാണ് ഇങ്ങനെ വെച്ചിരിക്കുന്നത്. ആറ് മണിക്കൂറിനുശേഷം അതിൽ ഇരിക്കുന്ന വെള്ളം നല്ലപോലെ കളഞ്ഞ ശേഷം കഴുകിയെടുക്കുക. ഇനി ആ ചട്ടിയിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചട്ടിയുടെ എല്ലാ ഭാഗത്തേക്കും ബ്രെഷ് ചെയ്തു കൊടുക്കുക. എന്നിട്ട് ഒന്നുകൂടെ അടുപ്പിലേക്ക് വെച്ച് ഒന്ന് ചൂടാക്കുക.

ശേഷം നല്ല പോലെ ചൂടായി വന്ന ചട്ടിയിലെ എണ്ണയെ തുണി ഉപയോഗിച്ച് നല്ലപോലെ ഒന്നു തുടച്ചെടുക്കുക. ശേഷം സാദാരണ പോലെ ആഹാരം പാകം ചെയ്യാനായി ഈ മൺചട്ടി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മൺചട്ടിയിൽ ഉള്ള മണ്ണിൻറെ മണവും എല്ലാം മാറി കിട്ടുന്നതായിരിക്കും. പുതിയ ചട്ടി വാങ്ങുകയാ ണെങ്കിൽ ഈ രീതിയിൽ മയപ്പെടുത്തി എടുക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിവി ലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply