മുടി കൊഴിച്ചിലും അകാല നരയും നിങ്ങളുടെ ആത്മവിശ്വാസം കളയുന്നുണ്ടോ ? എങ്കിൽ ഈ ചെടി നിങ്ങൾക്ക് ഉപകാരപ്പെടാതിരിക്കില്ല

നമ്മുടെ പരിസരത്തും പറമ്പുകളിലും ധാരാളമായി കാണാറുള്ള നിരവധി ചെടികളുണ്ട്. എന്നാൽ പലവിധത്തിലുള്ള ഉപയോഗങ്ങൾ ഓരോ ചെടികൾക്കുമുണ്ട്. എന്നാൽ പല ചെടികളുടെയും ഉപയോഗം നമുക്ക് അറിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അത്തരത്തിൽ ഒരു ചെടിയാണ് കേശകാന്തി. ഈ ചെടി മറ്റു പേരുകളിലും അറിയപ്പെടാറുണ്ട്. ധാരാളം ഔഷധഗുണങ്ങളുള്ള ഈ ചെടി നട്ടു പിടിപ്പിക്കാൻ യാതൊരു വിധ ബുദ്ധിമുട്ടുമില്ല. ഇതിൻറെ തണ്ടും വേണമെങ്കിലും നമുക്ക് നട്ടുപിടിപ്പിക്കാവുന്നതാണ്. നമുക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഈ ഒരു ചെടി പരിഹാരമാണ് എന്ന് തന്നെ പറയാം.

ഈ ഒരു ചെടി എണ്ണ കാച്ചാൻ വേണ്ടീട്ടാണ് പ്രധാനമായും ഉപയോഗി ക്കുന്നത്. ഇത് തലയിൽ തേക്കുന്നത് ഏറെ ഉത്തമം തന്നെയാണ്. ഈ ചെടി തലയിൽ എണ്ണകാച്ചി തേക്കുന്നത് മുടിവളരാനും മുടിക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറാനും ഏറെ ഫലപ്രദമാണ്. കേശകാന്തി എന്ന് പേരുള്ള ഈ ചെടി നമ്മുടെ വീടിനുചുറ്റും പറമ്പുകളിലും റോഡരികിലു മൊക്കെ നിൽക്കുന്നതു നാം എപ്പോഴും കാണുന്ന ഒന്നാണ്. ഈ ചെടിയിൽ വയലറ്റ് കളറുള്ള ഒരു പൂവാണ് ഉണ്ടാകുന്നത്.

ആ പൂവ് ഉണങ്ങിക്കഴിഞ്ഞാൽ അതിനെ നമുക്ക് വിത്തായി ഉപയോഗി ക്കാവുന്നതാണ്. ഇതിൻറെ പൂവ് ഒന്ന് കരിഞ്ഞശേഷം മണ്ണിൽ വിതറി കൊടുക്കുക. പെട്ടെന്നു തന്നെ അത് മുളച്ചു വരുന്നതായിരിക്കും. വളരെ പെട്ടെന്ന് തന്നെ മണ്ണിൽ വേര് ഉറപ്പിച്ച് എടുക്കാൻ ഈ ചെടിക്ക് കഴിയും. ഇനി ഈ ചെടി ഉപയോഗിച്ച് എങ്ങനെയാണ് എണ്ണകാച്ചി തേയ്ക്കുന്നത് എന്ന് നോക്കാം. ആദ്യം ഈ ചെടിയുടെ ഇലകളെല്ലാം മുറിച്ചെടുക്കുക. എന്നിട്ട് ചെറിയ പീസുകളായി അരിഞ്ഞെടുക്കുക. ഈയൊരു ചെടിയുടെ ഇല നല്ലപോലെ പഴിഞ്ഞശേഷം അതിൻറെ നീര് എടുക്കുക.

എന്നിട്ട് നരയുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക. ശേഷം അര മണിക്കൂറോളം ഇത് ഇങ്ങനെ തേച്ചു നിൽക്കുക. ശേഷം കഴുകിക്കളയാ വുന്നതാണ്. ഇത് കണ്ടിന്യൂസ് ആയിട്ട് ഉപയോഗിക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ മാറാനും മുടി തഴച്ച് വളരാനും അകാലനര മാറാനും ഇത് സഹായിക്കും. ഇനി ഇത് ഉപയോഗിച്ച് എണ്ണ കാച്ചുന്നത് എങ്ങനെ എന്ന് നോക്കാം. ഇനി രണ്ട് പിടി ചെറിയ ഉള്ളി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനിയൊരു മിക്സിയുടെ ജാറിലേക്ക് ഉള്ളിയും, ഇലയും കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് നല്ല സ്മൂത്തായി അരച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു ചട്ടിയിലേക്ക് മാറ്റുക. എന്നിട്ട് മൂന്ന് കപ്പ് വെളിച്ചെണ്ണയും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു അടുപ്പിലേക്ക് വച്ച് ഇളക്കുക. എന്നിട്ട് ഈ മിക്സ് മൂത്ത് വരുന്നതുവരെ അടുപ്പിൽ വെച്ച് ഇളക്കുക. എന്നിട്ട് മൂത്തു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. എന്നിട്ട് തണുത്തതിനുശേഷം അതിനെ കൊത്തു അരിച്ച് മാറ്റിയശേഷം എണ്ണ തലയിൽ തേച്ച് പിടിപ്പിക്കുക. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

Leave a Reply