പഴയ ഓടുകൾ വീട്ടിലുണ്ടോ ? എങ്കിൽ ഒരു ഭംഗിയുള്ള അകോറിയം ഓടുകൾ കൊണ്ട് നിർമ്മിച്ചെടുക്കാം

നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കാത്ത ഓടുകളുണ്ടാകുമല്ലേ. എന്നാൽ ഈ ഓടുകൾ കൊണ്ട് നമുക്ക് ഒരു അക്വേറിയം നിർമ്മിച്ചാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ഭംഗിയുള്ള ഒരു അക്വേറിയമാണ് ഈ ഓടുകൾ കൊണ്ട് നിർമ്മിക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ അക്കോറിയം തയ്യാറാക്കുന്നത് എന്ന് നോക്കാം. ഫിഷ് ടാങ്ക് തയ്യാറാക്കുന്നതിനായി നാല് ഓടുകളാണ് വേണ്ടത്. പഴയ ഓടുകൾ ആയതുകൊണ്ടുതന്നെ നല്ലതുപോലെ കഴുകിയെടുക്കുക.
ശേഷം നാലു ഓടുകളും ഒരു ചതുരാകൃതിയിൽ ചേർത്തുവയ്ക്കുക.

ശേഷം ഒരു ചട്ടിയിലേക്ക് കുറച്ച് സിമൻറ് എടുക്കുക. എന്നിട്ട് കുറച്ച് വെള്ളം ചേർത്ത് സിമെന്റിനെ പരുവത്തിൽ കലക്കിയെടുക്കുക. എന്നിട്ട് ഓടുകളെ ചേർത്തു വച്ചിരിക്കുന്ന ഭാഗത്ത് വെള്ളം പുറത്ത് പോകാത്ത രീതിയിൽ മുഴുവനായും ഈ സിമെന്റ് ഉപയോഗിച്ച് തേച്ച് അടയ്ക്കുക. അകത്തും പുറത്തും ഒരുപോലെ സിമെന്റ് ചെയ്തു കൊടുക്കുക. നല്ല കട്ടിക്ക് വേണം തേച്ചു കൊടുക്കാൻ. വെള്ളം ഒരിക്കലും പുറത്തേക്ക് വരാത്ത രീതിയിൽ വേണം തേച്ച് ഒട്ടിക്കാൻ.

എന്നിട്ട് ഒരു ഓഡിനെ കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം ചെറിയ പീസുകളാക്കി ഫിഷ് ടാങ്കിന്റെ അകത്തേക്ക് ഇടുക. നിങ്ങടെ കയ്യിൽ മെറ്റിൽലുണ്ട് എങ്കിൽ അത് ഇട്ടു കൊടുത്താലും മതിയാകും. ഇനി കുറച്ചു മണലും സിമൻറും കൂടി വെള്ളം ഒഴിച്ച് മിക്‌സാക്കി എടുക്കുക. ശേഷം ഈ സിമൻറ് മിക്സിനെ പൊടിച്ചിട്ട ഓടിന്റെ മുകളിലായി കട്ടിക്ക് വീഴ്ത്തുക. ശേഷം സിമൻറ് എല്ലാ ഭാഗത്തേക്ക് ഒന്ന് നിരത്തി വയ്ക്കുക. എന്നിട്ട് ഇത് സെറ്റാകാനായി രണ്ടു ദിവസം അടച്ചു വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് റെഡ് കളർ പെയിൻറ് എടുക്കുക. എന്നിട്ട് അതിനെ വെള്ളത്തിൽ കലക്കിയെടുക്കുക.

ശേഷം ഓടിലേക്ക് പൈന്റിനെ നല്ലപോലെ തേച്ചു പിടിപ്പിക്കുക. ഓടിന്റെ പുറംഭാഗത്ത് എല്ലാം കളർ തേച്ചുപിടിപ്പിച്ച ശേഷം അതും ഉണങ്ങാനായി വെക്കുക. എന്നിട്ട് ഉണങ്ങി വരുമ്പോൾ ഫിഷ് ടാങ്കിന് അകത്തായി സ്കൈ ബ്ലൂ പെയിന്റ് അടിച്ചു കൊടുക്കുക. ഓടിലും തറയിലുമെല്ലാം പെയിൻറ് അടിച്ച ശേഷം അതും ഉണങ്ങാനായി വെയിറ്റ് ചെയ്യുക. 2 ദിവസത്തിനു ശേഷം അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക.

എന്നിട്ട് കുറച്ചു പായലും, വെള്ളത്തിൽ ഇടുന്ന ചെടികളും ഇട്ടശേഷം കുറച്ച് മീനും അതിലേക്ക് ഇട്ട് ഫിഷ് ടാങ്ക് സെറ്റാക്കി എടുക്കാവുന്നതാണ്. അപ്പോൾ വളരെ ഭംഗിയുള്ള ഒരു ഫിഷ് ടാങ്ക് ഓടുകൾ കൊണ്ട് നമുക്ക് നിർമ്മിക്കാൻ കഴിയും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയും. അപ്പോൾ എല്ലാവരും ഈ രീതിയിലൊരു ഫിഷ് ടാങ്ക് ചെയ്തു എടുക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടു ള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply