നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു ജീവിയാണ് പാറ്റ. ഈ പാറ്റയെ എന്തൊക്കെ ചെയ്താലും അത് പോകണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരു സാധനം കൊണ്ട് എങ്ങനെയാണ് പാറ്റയെ എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുന്നത് എന്ന് നോക്കാം. കൂടുതലായും പാറ്റകൾ ഉണ്ടാകുന്നതു നമ്മുടെ അടുക്കളയിൽ ആയിരിക്കും. കബോർഡുകളിലും പാത്രങ്ങളിലുമൊക്കെയാണ് കൂടുതലായി പാറ്റ പതിങ്ങിയിരിക്കുന്നത്.
നമ്മുടെ എല്ലാ വീടുകളിൽ എപ്പോഴും കാണുന്ന സാധനങ്ങളാണ് പഞ്ചസാരയും ബേക്കിംഗ് സോഡയും, എന്നാൽ ഇവ രണ്ട് സാധനങ്ങളും കൊണ്ട് എങ്ങനെയാണു പാറ്റയെ തുരത്തേണ്ടത് എന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ ഒന്ന് മിക്സാക്കുക. ശേഷം പാറ്റകൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഈ പൊടി ഒന്ന് വിതറി ഇടുക.
ഒരാഴ്ചയെങ്കിലും ഈ പൊടി വിതറി കൊടുക്കുക. പാറ്റകൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ വേണം ഇത് ഇട്ടു കൊടുക്കാൻ. അപ്പോൾ ഈയൊരു വിദ്യ എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കണേ. ഒരു രൂപ പോലും ചിലവില്ലാതെ നമ്മുടെ അടുക്കളയിലെ മിക്കപ്പോഴും കാണുന്ന 2 ചേരുവകൾ മാത്രം മതി പാറ്റയെ നമുക്ക് എന്നെന്നേക്കുമായി ഓടിക്കാൻ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.