ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒരു സുഗന്ധവ്യജ്ഞനം ആണ് കറുവപ്പട്ട. സാധാരണ നാം ഉപയോഗിച്ചുവരുന്നു വെള്ളം തിളപ്പിക്കുന്നതിനും കറുവപ്പട്ട ഉപയോഗിച്ച് വരുന്നുണ്ട്. പത്ത് മീറ്ററോളം ഉയരത്തിൽ വളരാൻ കഴിയുന്ന ഒരു വൃക്ഷമാണ് കറുവപ്പട്ട. കറുവപ്പട്ടയുടെ തൊലിയാണ് ആണ് സുഗന്ധ വ്യജ്ഞനം ആയ ഉപയോഗിക്കുന്നത്. ഇലയും ഒട്ടേറെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. കറുവപ്പട്ട വാറ്റിയെടുക്കുന്ന തൈലം മരുന്നുകളിലും മറ്റും ഉപയോഗിക്കുന്നുണ്ട്.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. അനുഹൃദ്രോഗ സാധ്യതയഥാ പത്ത് ശതമാനത്തോളം കുറയ്ക്കാനും, നല്ല കൊളസ്ട്രോളിനെ അളവ് കൂട്ടാനും കറുപ്പട്ട സഹായിക്കും. സാധാരണ വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉല്പാദിപ്പിക്കുന്നത്. വിത്ത് പാകി മുളപ്പിച്ച ആറ് മാസം പ്രായമായ തൈകളെ പോളിത്തീൻ കവർലോ മറ്റോ സ്റ്റോ നടാവുന്നതാണ്. ഒന്നു മുതൽ രണ്ടു വർഷം വരെ പ്രായമായ കൃഷിക്കായി ഉപയോഗിക്കേണ്ടത്.
അത് 5 സെൻറീമീറ്റർ ആഴവും നീളവും ഉള്ള കുഴികളിൽ മണ്ണിനോടൊപ്പം ജൈവവളവും ഉണങ്ങിയ ഇലകളും ചേർത്ത് അത് തൈകൾ നടാം. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഇതിൽ കളകൾ നേട്ടം ചെയ്യുകയും നീക്കം ചെയ്യാനും എന്നും ശ്രദ്ധിക്കണം. രണ്ട് മൂന്ന് വർഷം പ്രായമായ തൈകളിൽ കൊമ്പ് കോതി ഉയരം നിയന്ത്രിക്കണം. മേയ് ജൂണ് മാസങ്ങളിൽ ജൈവവളം ചേർത്ത് കൊടുക്കാനും ശ്രദ്ധിക്കണം.മൂന്നു വർഷം പ്രായമായ മരങ്ങളിൽ നിന്നും വിളവെടുക്കാം.
മെയ് മാസത്തിലും നവംബർ മാസത്തിലും ഒരു വർഷത്തിൽ രണ്ടു തവണ വിളവെടുക്കാം. പുതിയ ശാഖകൾ തളിരിട്ട ശേഷം ഇളം ചുവപ്പ് തളിരുകൾ മൂപ്പെത്തി പച്ചനിറമാകുമ്പോഴാണ് വിളവെടുക്കുന്നത്. കൂടാതെ ഈ സമയത്ത് ചെടിയുടെ കറ തൊലിക്ക് അടിയിലൂടെ നന്നായി പ്രവഹിക്കും എന്നതുകൊണ്ട് തൊലി വേഗം ഉരിച്ചെടുക്കാനും കഴിയും.മൂർച്ചയുള്ള കത്തി കൊണ്ട് തൊലി ചെറുതായി മുറിച്ചു നോക്കുക. തൊലി പെട്ടെന്ന് വിട്ടു പോരുന്നുണ്ടെങ്കിൽ പട്ട മുറിക്കാൻ പാകമായി എന്ന് മനസ്സിലാക്കാം. വിളവെടുപ്പ് രാവിലെ നടത്തുന്നതാണ് നല്ലത്. രണ്ടുമുതൽ രണ്ടര സെന്റീമീറ്റർ വരെ വ്യാസമുള്ള കമ്പുകൾ ഒന്നര മുതൽ രണ്ട് മീറ്റർ നീളത്തിൽ മുറിച്ചെടുക്കണം.
കൊമ്പുകളിൽ നിന്ന് ചില്ലകളും ഇലകളും മാറ്റിയശേഷം പുറമേയുള്ള തവിട്ടുനിറത്തിലുള്ള തൊലി ചുരണ്ടി മാറ്റാം.തണ്ട് ശക്തിയായി തിരുമ്മി തൊലി വിട്ടു പോരുന്ന തരത്തിലാക്കണം. 30 സെന്റീമീറ്റർ അകലത്തിൽ കമ്പിന് ചുറ്റുമായും പിന്നീട് ഇരു വശത്തുമായും നെടുകയും മുറിവുണ്ടാക്കി വളഞ്ഞ കത്തി കൊണ്ട് തൊലി കമ്പിൽ നിന്നും വേർപ്പെടുത്തണം. നല്ലതും നീളം കൂടിയതുമായ പട്ടകൾ പുറത്തും ചെറിയവ അകത്തും വെച്ച് കൈകൊണ്ട് അമർത്തി ചുരുട്ടി കുഴല് പോലെയാക്കി അറ്റം ഭംഗിയായി വെട്ടിയതിന് ശേഷം തണലിൽ ഉണക്കിയെടുക്കാം. നേരിട്ട് വെയിലിൽ ഉണക്കിയാൽ പട്ടയുടെ ഗുണമേന്മ നഷ്ടമാകും.
