ഇനി മുതൽ സ്വന്തമായി വാഹനം ഓടിക്കാൻ പഠിക്കാം, ആരുടേയും സഹായമില്ലാതെ

ഏതൊരാളും ഒത്തിരി ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വന്തമായി വാഹനം ഓടിക്കുക എന്നുള്ളത്. എന്നാൽ പലർക്കും ഇതിന് കഴിയണമെന്നില്ല. നമുക്കെല്ലാം ഓടിക്കാൻ ആഗ്രഹമുള്ള ഒരു വാഹനമാണ് കാർ. എന്നാൽ കാർ ഓടിക്കാൻ പഠിക്കുവാനായി ഇപ്പോഴും പേടിയുള്ള ഒത്തിരി ആളുകൾ നമുക്കിടയിലുണ്ട്. മിക്കവാറും ഡ്രൈവിംഗ് സ്‌കൂളിലൊക്കെ പോയിട്ടായിരിക്കും വാഹനങ്ങൾ ഓടിക്കാനായി പഠിക്കുന്നത്.

എന്നാൽ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചു അറിഞ്ഞിരുന്നാൽ ആരുടെയും സഹായമില്ലാതെ തന്നെ സ്വന്തമായി നമുക്ക് തന്നെ വാഹനം ഓടിക്കാൻ കഴിയുന്നതാണ്. വാഹനത്തിൽ കയറുന്നത് മുതൽ
ഇറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ ഓരോന്നായി അതിസൂക്ഷ്മമായി നമ്മൾ നിരീക്ഷിചു പഠിച്ചു കഴിഞ്ഞാൽ തീർച്ചയായും നമുക്ക് പിന്നീട് സഹായകമാകുന്നതാണ്. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യം തന്നെ വാഹനം ഓടിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്.

അത് മാത്രമല്ല കാറോടിക്കാൻ പഠിക്കുവാൻ ഒരു ഒഴിഞ്ഞ പ്രദേശം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. അതുപോലെതന്നെ തിരഞ്ഞെടുക്കുന്ന സ്ഥലം തറ നിരപ്പുള്ള സ്ഥലവും ആയിരിക്കണം. ഇനി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാൻ പോകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എങ്ങനെ വാഹനം ബുദ്ധിമുട്ടില്ലാതെ ഓടിക്കാം എന്നും നമുക്ക് നോക്കാം. ആദ്യം വാഹനത്തിൽ കയറിയാൽ ഉടൻ തന്നെ സീറ്റ് നമുക്ക് സഹായകരമാകുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്യുക.

ഓരോ കാറിലും ഓരോ രീതിയിലാണ് സീറ്റ് അഡ്ജസ്റ്റ്മെൻറ് ചെയ്യുന്നത്. എന്നിട്ട് സീറ്റ്ബെൽറ്റ് ധരിക്കുക. ശേഷം ബ്രേക്കിലും,ക്ലച്ചിലും കാൽ ചവിട്ടിയ ശേഷം ഗിയർ ന്യൂട്ടറിലേക്ക് മാറ്റുക. എന്നിട്ട് ഹാൻഡ് ബ്രേക്ക് മുകളിലത്തെ ബട്ടൺ പ്രസ് ചെയ്ത ശേഷം താഴോട്ട് ആക്കി കൊടുക്കുക. ശേഷം ന്യൂട്ടർ ഇട്ടശേഷം വണ്ടി സ്റ്റാർട്ട് ചെയ്യുക. ന്യൂട്രൽ ആക്കിയ ശേഷം ചാവി ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്യുക. ന്യൂട്രൽ ആയിരിക്കുന്ന സമയത്ത് ക്ലച്ച് ചവിട്ടേണ്ട ആവശ്യമില്ല. ഇനി വാഹനം എങ്ങനെ സിമ്പിളായും, സ്വന്തമായും ഓടിക്കാം എന്ന് വിശദമായി അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply