ഒരു ജോലിക്കായി കാത്തിരിക്കുന്ന ഒത്തിരി ഉദ്യോഗാർത്ഥികൾ ഉണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ജോലി ഉടനെ കിട്ടുമെന്ന് കരുതിയാകും പല കോഴ്സുകളും പലരും പഠിക്കുന്നത്. എന്നാൽ പലപ്പോഴും നമുക്ക് അത് ശരിയായ രീതിയിൽ ഉപകാരപ്പെടണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് വെറും മാസങ്ങൾകൊണ്ട് പഠിച്ചെടുക്കാൻ കഴിയുന്ന വളരെ ജോലി സാധ്യതയുള്ള ഒരു കോഴ്സിനെ പറ്റി അറിഞ്ഞിരിക്കാം. കോഴിക്കോട് താമരശ്ശേരി ടിയാട്ട് എന്ന സ്ഥാപനത്തെ കുറിച്ചാണ് ഇനി പരിചയപ്പെടുത്തുന്നത്.
ഈ സ്ഥാപനത്തിൻറെ പ്രത്യേകത എന്ന് വച്ചാൽ മൊബൈൽ സർവീസ് ടെക്നോളജി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും അല്ലെങ്കിൽ മൊബൈൽ ടെക്നീഷ്യനാണ് നിങ്ങളെങ്കിൽ കൂടുതൽ മികവുറ്റ എക്സ്പീരിയൻസ് നൽകുവാൻ വേണ്ടി ഈ സ്ഥാപനത്തെ സമീപിക്കുക യാണെങ്കിൽ വളരെ ഉപകാരപ്രദമാകുന്നതാണ്. നിലവിൽ ഫ്രഷേഴ്‌സ് ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും ടെക്നീഷ്യൻ ആയിട്ടുള്ള ആളുകൾക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ഒരു സ്ഥാപനമാണ് ഇത്.
എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ് വരുന്നവർക്കും ഒരു മൊബൈൽ ടെക്നീഷ്യൻ കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള രീതിയിൽ, ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ചാണ് ഈ സ്ഥാപനം ഓരോ ടെക്നീഷ്യനെയും വാർത്തെടുക്കുന്നത്. ഈ കോഴ്സിൻറെ ഡ്യൂറേഷൻ എന്ന് പറയുന്നത് വെറും ഏഴ് മാസം മാത്രമാണ്. അതിൽ അഞ്ചു മാസത്തോളം ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസും, ബാക്കിയുള്ള രണ്ടു മാസങ്ങളിൽ ഒരു സീനിയർ ടെക്നീഷ്യന്റെ കീഴിൽ ട്രെയിനിങ്ങും നൽകുന്നതായിരിക്കും.
ഒരു ബാച്ചിൽ 15 കുട്ടികൾക്ക് മാത്രമേ അഡ്മിഷൻ ഇവർ നൽകുന്നുള്ളൂ. അതായത് ഈ സ്ഥാപനത്തിൽ പഠിക്കുന്ന ഏതു ഉദ്യോഗാർത്ഥികളും നല്ല മികച്ച ടെക്‌നീഷ്യനായി പുറത്തിറങ്ങണം എന്നാണ് ഇവർ ആഗ്രഹിക്കുന്നത്. ഈ സ്ഥാപനം തുടങ്ങാനുള്ള കാരണം ഒത്തിരി സർവീസ് സെൻററുകൾ അവർക്ക് ഉണ്ടെങ്കിൽ പോലും നല്ല ടെക്നീഷ്യന്മാരെ കിട്ടുന്നില്ല എന്നുള്ളത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങിയത്. പുതിയ ടെക്നോളജി അനുസരിച്ചുള്ള എല്ലാ സംവിധാനവും ഈ ഒരു സ്ഥാപനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈയൊരു കോഴ്സ് പഠിക്കുവാനായി 80000 രൂപയാണ് ഫീസായി ഈ സ്ഥാപനം ഈടാക്കുന്നത്.
കോഴ്സ് പഠിച്ചിറങ്ങുന്നത് പെർഫെക്റ്റ് മൊബൈൽ ടെക്നീഷ്യനായി ആയിരിക്കും. ട്രെയിനിങ്ങും അതോടൊപ്പം പ്ലേസ്‌മെന്റും നൽകുന്നുണ്ട്. കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സർവീസ് സെൻറർ നെറ്റ്‌വർക്കുകളും ആയിട്ട് ഈ സ്ഥാപനത്തിനു ടൈയപ്പ് ഉള്ളതുകൊണ്ടും ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ജോലിയും ഉറപ്പാണ്. ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും ഈ സ്ഥാപനത്തെ കുറിച്ച് അറിയുവാനും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
