വെറും 200 രൂപക്ക് നല്ല സ്റ്റൈലിലുള്ള കർട്ടനുകൾ ഇടാം

ഒരു വീടിനെ ഭംഗി ആക്കുന്നതിൽ വളരെ ഏറെ പങ്ക് വഹിക്കുന്ന ഒന്നാണ് കർട്ടനുകൾ. വീടിൻറെ ഇൻറീരിയർ ഡിസൈൻ അനുസരിച്ചായിരിക്കണം കർട്ടനുകളും തിരഞ്ഞെടുക്കേണ്ടത്. എന്നാൽ പലപ്പോഴും വലിയ വിലകൊടുത്ത് വാങ്ങുന്ന കർട്ടനുകൾ വീടിനെ ഭംഗിയാക്കുന്ന രീതിയിൽ അലങ്കരിക്കാൻ പലർക്കും കഴിയണമെന്നില്ല. അതുപോലെതന്നെ വീടിൻറെ പലഭാഗങ്ങളിലും ഏതൊക്കെ കർട്ടനുകളാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് പലർക്കും അറിയണമെന്നില്ല. എന്നാൽ ഇന്നത്തെ പോസ്റ്റിലൂടെ വ്യത്യസ്ത ഡിസൈനുകളിലുള്ള കർട്ടനുകൾ ഉപയോഗിക്കേണ്ട വിധവും അവ യഥാസ്ഥാനത്ത് ഉപയോഗിക്കുന്നതുകൊണ്ടുള്ള വ്യത്യാസങ്ങളും കൃത്യമായി നമുക്ക് മനസ്സിലാക്കാം.

അഞ്ച് രീതിയിലുള്ള കർട്ടനുകളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്. സീബ്രാ കർട്ടനുകൾ, റോമൻ ബ്ലൈൻഡ്‌സ് കർട്ടനുകൾ, ഫാബ്രിക് കർട്ടനുകൾ, വെനീഷ്യൻ ബ്ലൈൻഡ്‌സ്, ഷിയർ കർട്ടനുകൾ എന്നിവയാണ് പ്രധാനമായും നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കർട്ടനുകൾ. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിലുള്ള കർട്ടനുകളാണ് ഫാബ്രിക് കർട്ടനുകൾ. ഇത് റെഡിമൈടായും,സിമ്പിളായും നമുക്ക് പർച്ചേസ് ചെയ്യാൻ സാധിക്കും. അതുപോലെതന്നെ സാധാരണക്കാർക്ക് ഇഷ്ടമാകുന്ന രീതിയിൽ വെറും 200 രൂപയ്ക്ക് നല്ല ക്വാളിറ്റിയുള്ള ഫാബ്രിക് കർട്ടനുകൾ വിപണിയിൽ ഇന്ന് ലഭ്യമാണ്.

കർട്ടണിൽ ഉപയോഗിച്ചിട്ടുള്ള തുണിക്ക് അനുസരിച്ചായിരിക്കും വില നിശ്ചയിക്കുന്നത്. ക്ലാസിക് ഡിസൈൻ ഇന്റീരിയലുകളിൽ ഇത്തരം ഫാബ്രിക് കർട്ടനുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയും. എന്നാൽ സീബ്രാ കർട്ടനുകൾ ഇപ്പോൾ മിക്ക പുതിയ വീടുകളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രധാനമായും രണ്ട് കളറുകളിലാണ് സീബ്രാ കർട്ടനുകൾ ലഭ്യമാകുന്നത്. വീടിൻറെ ലിവിങ് ഏരിയയിൽ പ്രകാശം നല്ല രീതിയിൽ ലഭ്യമാകുന്നതിന് ഇത്തരം കർട്ടനുകൾ നമുക്ക് ഉപയോഗപ്പെടുത്താം. അതുപോലെതന്നെ ചെറിയ റൂമുകളിലും ഇത്തരം കർട്ടനുകൾ നമുക്ക് നല്ല രീതിയിൽ സെറ്റാക്കാ വുന്നതാണ്.

എന്നാൽ ഇവയ്ക്ക് സ്ക്വയർ ഫീറ്റിന് 100 രൂപ മുതൽ 150 രൂപ വരെയാണ് വിലയായി വരുന്നത്. എന്നാൽ ക്വാളിറ്റിയിലും, വ്യത്യസ്ത മോഡലുകളിലുമുള്ള വ്യത്യാസം അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകാം. എന്നാൽ മറ്റൊരു രീതിയിലുള്ള കർട്ടനുകളാണ് റോമൻ ബ്ലൈൻഡ്‌സ് കർട്ടനുകൾ. വിദേശത്തു നിന്നും വരുന്ന ഇത്തരം കാർട്ടണുകളിൽ യൂറോപ്യൻ ഡിസൈനാണ് ഉപയോഗപ്പെടുത്തുന്നത്.ഇവയുടെ വില ഏകദേശം 140 രൂപ മുതൽ 150 രൂപ വരെയാണ് സ്ക്വയർ ഫീറ്റിന്. അതുപോലെതന്നെ ഇത്തരം കർട്ടനുകളുടെ മെറ്റീരിയൽ അനുസരിച്ചായിരിക്കും വിലയും കണക്കാക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply