ഒറ്റ സ്പ്രേ മതി പാമ്പുകൾ വീടിന്റെ ഏഴയലത്തു വരില്ല

പാമ്പിനെ പേടിയില്ലാത്തവരായി നമ്മുടെ നാട്ടിൽ ആരും തന്നെ ഉണ്ടാകില്ല. വീടിന്റെ പരിസരത്തോ വീടിനുള്ളിലോ പാമ്പിനെ കണ്ടാൽ അതിന് പിടികൂടാതെ അല്ലാതെ കൊല്ലാതെ നമ്മുക്ക് സമാധാനം ഉണ്ടാകില്ല. ചെടികൾ, പച്ചക്കറി കൃഷികൾ പറമ്പിലെ മറ്റ് കൃഷികൾ ഒക്കെ കാട് പോലെ വളർത്തിട്ടുണ്ടെങ്കിൽ പരിസരത്ത് പാമ്പുകൾ വരാൻ സാധ്യത വളരെ കൂടുതലാണ്. വീട്ടിലോ പരിസരത്ത് പോലും പാമ്പ് വരാതിരിക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പാമ്പിനെ ഓടിക്കാൻ വേണ്ടി ഉണ്ടാക്കുന്ന സ്പ്രൈ വെറും 2 സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്നതാണ്. ഒന്നാമത്തേത് നമ്മുടെ വീടിന്റെ പരിസരത്തൊക്കെ കാണപ്പെടുന്ന മുരിങ്ങ മരത്തിന്റെ തൊലിയാണ്, അതും തടിപ്പുറത്തുള്ള തൊലിയുള്ള, വേരിന്റെ തൊലിയാണ് ആവശ്യം. മണ്ണ് മാറ്റിയിട്ട് എടുക്കേണ്ട ആവശ്യമില്ല, പകരം താഴെയുള്ള ഭാഗത്ത് നിന്ന് എടുത്താൽ മതിയാകും. തൊലിയെടുക്കുമ്പോൾ ഒരുപാട് എടുക്കാതെ ശ്രദ്ധിക്കുക, കാരണ൦ മരം നശിച്ചു പോകാൻ സാധ്യത ഉണ്ട്.

രണ്ടാമതായി നമ്മുക്ക് വേണ്ടത് വെളുത്തുള്ളിയാണ്. ഇതിനായി ഒരു വെളുത്തുള്ളി മുഴുവനായും എടുക്കുക. ശേഷം വെളുത്തുള്ളിയും മുരിങ്ങ മരത്തിന്റെ തൊലിയും നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിനായി മിക്സിയുടെ ജാർ ഉപയോഗിച്ചാൽ നന്നായി മിക്സ് ചെയ്യാൻ സാധിക്കും. ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്, ഇത് അടിക്കുന്ന സമയത്ത്.

ഇനി നന്നായി അടിച്ചെടുത്ത മിക്സ് അരിച്ചെടുക്കുക. ഒരു തരി പോലുമില്ലാതെ വെള്ളം മാത്രം കിട്ടുന്ന രൂപത്തിൽ അരിപ്പ് ഉപയോഗിച്ച് അരിച്ചെടുക്കുക. ഇതിൽ കുറച്ച് കൂടി വെള്ളം ചേർത്തിട്ട് സ്പ്രൈ ചെയ്യാൻ ഉപയോഗിക്കുന്ന കുപ്പിയിലേക്ക് മാറ്റുക. ഇനി ഇത് പാമ്പിനെ കാണാറുള്ള സ്ഥലത്തോ വരാൻ സാധ്യതയുള്ള സ്ഥലത്തും വീടിന്റെ പരിസരത്തും സ്പ്രൈ ചെയ്ത് കൊടുക്കുക. കുട്ടികളൊക്കെ ഉള്ള വീടാണെങ്കിൽ ഇത്തരം പൊടികൈകൾ ചെയ്ത് പാമ്പ് വരാതെ സൂക്ഷിക്കുന്ന നല്ലതായിരിക്കും.

 

Leave a Reply