എല്ലാ വീടുകളിലും ആവിശ്യം ആയ ഒരു വസ്തു ആണ് കറ്റാർ വാഴ. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് കറ്റാർ വാഴ. ശരീരത്തിന്റെ ഒട്ടുമിക്ക ആരോഗ്യപ്രശനങ്ങൾക്കും സഹായമായ ഒന്നാണ് കറ്റാർ വാഴ. കറ്റാർ വാഴ നന്നായി ഉപയോഗിച്ചാൽ മുടി വളരും. അതുപോലെ മുഖം സൗന്ദര്യത്തിലും കറ്റാർ വാഴ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.
പക്ഷെ മിക്ക വീടുകളിലും കറ്റാർ വാഴ വളരാറില്ല. പലരും ഓരോ ആവിശ്യത്തിനായി ഇത് അങ്ങാടി കടകളിൽ നിന്ന് മറ്റും വാങ്ങാറാണ് പതിവ്. അങ്ങനെ ഉള്ളത് വാടിയത് ആകും പലപ്പോഴും. അല്ലെങ്കിൽ കറ്റാർ വാഴ ജെൽ എന്ന പേരിൽ പല പ്രമുഖ ബ്രാൻഡിന്റെയും കറ്റാർവാഴ ജെൽ ലഭ്യമാണ്. പക്ഷെ ഏറ്റവും നല്ലത് നമ്മുടെ മുറ്റത്ത് ഉള്ളത് തന്നെ നമ്മുടെ ആവിശ്യങ്ങൾക്ക് എടുക്കുന്നത് ആണ്.
പല സ്ഥലങ്ങളിലെയും കാലാവസ്ഥ ആണ് കറ്റാർ വാഴ താഴച്ചു വളരാൻ അനുവദിക്കാത്ത ഒരു ഘടകം പലപ്പോഴും. ചില മണ്ണിന്റെ പ്രശ്നമൊ വളത്തിന്റെ പ്രേശ്നമോ ഒക്കെ ഇതിന്റെ വളർച്ച നഷ്ടമാകാൻ ഉള്ള ഘടകം ആണ്. ചില സ്ഥലങ്ങളിൽ ഇത് നന്നായി തഴച്ചു വളരും എന്നാൽ മറ്റുചിലടത്ത് സ്ഥിതി വളരെ മോശം ആണ്. എന്നാൽ ഏത് കറ്റാർ വാഴയും ഏത് സ്ഥലത്തും തഴച്ചു വളരാൻ പറ്റിയ ഒരു വളം ഉണ്ട്.
ഇത് നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നത് ആണ്. ഇതിന് ആദ്യം വേണ്ടത് ഒരു ചാക്കോ അല്ലെങ്കിൽ അരിയോ മറ്റോ കിട്ടുന്ന ഒരു കവറോ ആണ്. അതിലേക്ക് അല്പം മണ്ണ് ഇട്ടു കൊടുക്കുക, അതിന് ശേഷം കുറച്ച് കരിയിലകൾ ഇട്ടു കൊടുക്കുക ശേഷം അടുക്കളയിൽ ബാക്കി ആകുന്ന പച്ചക്കറി അവശിഷ്ട്ടങ്ങൾ, മുട്ട തോട് തുടങ്ങിയവ ഇട്ട് കൊടുകാം അതിന്റെ മുകളിൽ അല്പം കൂടി കരീയിലാ, അതിന്റെ മുകളിൽ കുറച്ചു കടലാസ് ശേഷം കുറച്ചൂടെ മണ്ണ് ഇട്ടു നിറച്ചു ഒരു ചരട് വച്ചു കെട്ടി 2 മാസത്തോളം തുറക്കാതെ വയ്ക്കുക.
രണ്ടു മാസങ്ങൾക്ക് ശേഷം ഇത് തുറക്കാവുന്നത് ആണ്. അപ്പോൾ വളരെ ഗുണം ഉള്ള ഒരു വളം ആയി ഇത് മാറിയിട്ടുണ്ടാകും. ഏത് കറ്റാർവാഴയും തഴച്ചു വളരാൻ പറ്റിയ ഒരു വളം ആണ് ഇത്. ഈ മണ്ണിൽ കറ്റാർ വാഴ തഴച്ചു വളരും. വിശദമായ വിവരങ്ങൾക്ക് വീഡിയോ കാണാം.
