ബ്രഷ് വെച്ച് ചെയ്യാൻ സാധിക്കുന്ന ഒരു ഉഗ്രൻ ടിപ്പിനെ കുറിച്ച് ആണ് ഈ പോസ്റ്റിൽ പറയുന്നത്.ഇതിനായി ആദ്യം ഗ്യാസിന്റെ ഫ്‌ളെയിം ഓൺ ആക്കിയ ശേഷം ബ്രഷിന്റെ നാരുകളിൽ ഉള്ളതിന്റെ കുറച്ച താഴെ ഭാഗം,വളവ് തുടങ്ങുന്ന ഭാഗം ചെറുതായി ചൂട് ആക്കുക,വളക്കാൻ ഉള്ള പരുവം കിട്ടാൻ വേണ്ടി ആണ് ചൂടാകുന്നത്,ശ്രദ്ധിക്കേണ്ട കാര്യം ഉരുകി നശിച്ച് പോകാൻ അത് കാരണം ആകരുത് അതിനാൽ ചെറിയ രീതിയിൽ ആണ് ചൂട് നൽകേണ്ടത്.തുടർന്ന് താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്നത് പോലെ ബ്രഷ് വളക്കുക.അൽപ്പം നേരത്തിന് ശേഷം ചൂട് ആറുമ്പോൾ വളച്ച ഭാഗം നന്നായി വളഞ്ഞു ഉറച്ച് നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
ഇത്തരത്തിൽ പകുതി വളച്ച ബ്രഷുകൾ കൊണ്ടുള്ള ഉപയോഗങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ഗ്യാസ് സ്റ്റോവിന്റെ ചെറിയ ഇടുക്കുകളിൽ സാധാരണ ബ്രഷ് കെകയറ്റി വൃത്തി ആക്കാൻ അൽപ്പം ബുദ്ധിമുട്ട് തന്നെ ആണ്.എന്നാൽ മേല്പറഞ്ഞത് പോലെ വളച്ച ബ്രഷുകൾ വൃത്തി ആക്കാൻ ഉപയോഗിക്കുന്നത് വളരെ അധികം സഹായകം ആണ്.നേരെ ഇരിക്കുന്ന ബ്രഷുകൾ കയറാത്ത ഭാഗത്തത്തൊക്കെ ഇത്തരം വളഞ്ഞ ബ്രഷുകൾ വളരെ എളുപ്പത്തിൽ കയറ്റാൻ സാധിക്കുന്നത്,ലളിതമായി വൃത്തി ആക്കാൻ സാധിക്കുന്നതുമാണ്.അത് പോലെ തന്നെ മിക്സിയുടെ ജാറുകളുടെ ബ്ലെയ്ഡിന്റെ ഭാഗവും,അടിഭാഗവും പൊതുവെ വൃത്തി ആക്കാൻ ബുദ്ധിമുട്ട് ഉള്ള സ്ഥലങ്ങൾ ആണ്.ഇവിടങ്ങളിൽ ഒക്കെ തന്നെ ഈ വളഞ്ഞ ബ്രഷ് വളരെ എളുപ്പത്തിൽ ഉപ്രയോഗിച്ച് വൃത്തി ആക്കാൻ സാധിക്കുന്നതാണ്.
വെള്ളം വരുന്ന ടാപ്പിന്റെ പുറക് ഭാഗം എന്നിവ വൃത്തി ആക്കാനും ഈ വളഞ്ഞ ബ്രഷ് കൊണ്ട് എളുപ്പത്തിൽ സാധ്യം ആണ്.ഇത്തരം നിരവധി ഉപയോഗങ്ങൾ ഇങ്ങനെ വളഞ്ഞ ബ്രഷ് കൊണ്ട് ചെയ്യാൻ സാധിക്കുന്നതാണ്.ഈ ഉപയോഗങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവും ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ ശ്രദ്ധിക്കുക.ഉപകാരപ്രദമായ ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്തു എത്തിക്കാം.വീഡിയോ ചുവടെ ചേർത്തിരിക്കുന്നു.
