ഓണക്കോടി കിട്ടുന്നവരുടെ പട്ടികയിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാം

ഓണത്തിനോടനുബന്ധിച്ചു വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളും ധനസഹായങ്ങളും സർക്കാർ പ്രഖ്യാപിച്ചിരുന്നു . സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ,സർക്കാർ പെൻഷൻ വിതരണം, കിസാൻ പദ്ധതി വഴിയുള്ള 2000 രൂപ , സൗജന്യ റേഷൻ , സ്പെഷ്യൽ അരി വിതരണം ,സൗജന്യ ഗ്യാസ് ,ഓണം കിറ്റ് എന്നിങ്ങനെ നീളുന്നു എല്ലാ ആനുകൂല്യങ്ങളും ധനസഹായങ്ങളും . എന്നാൽ പൊതുജനങ്ങൾക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .ഓണകിറ്റിനൊപ്പം ഓണക്കോടിയും ലഭിക്കും .60000 നു മുകളിൽ ആളുകൾക്കാണ് ഇത്തരത്തിൽ ഓണക്കോടികൾ ലഭിക്കുക.

പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് സ്പെഷ്യൽ ഓണ കിറ്റും അതിനൊപ്പം ഓണക്കോടിയും വിതരണം ചെയ്യുന്നുണ്ട് . 60 വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്കാണ് ഓണക്കോടി നൽകുക .ഇതിന്റെ ഉദ്കാടണം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു .സംസ്ഥാനത്തെ 162382 പട്ടികവർഗ കുടുംബങ്ങൾക്കാണ് സ്പെഷ്യൽ ഓണക്കിറ്റുകൾ നൽകുന്നത്.സ്പെഷ്യൽ ഓണകിറ്റിൽ 15 കിലോ അരി,500 ഗ്രാം ചെറുപയർ,500 ഗ്രാം പഞ്ചസാര, 200 ഗ്രാം മുളകുപൊടി,500 ഗ്രാം ശർക്കര,500 ഗ്രാം വെളിച്ചെണ്ണ,ഒരു കിലോ ഉപ്പുപൊടി,250 ഗ്രാം തുവര പരിപ്പ്,200 ഗ്രാം തേയില എന്നിങ്ങനെ ഒൻപതിനം ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുക .

14.04 കോടിരൂപയാണ് ഇതിനായി പട്ടികവർഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയിൽ നിന്ന് ചെലവഴിച്ചത്. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേനയാണ് ഇവ വിതരണം ചെയ്യുക .അതുപോലെ തന്നെ 60 വയസ്സ് കഴിഞ്ഞ 63224 പട്ടികവർഗക്കാർക്കാണ് ഓണക്കോടികൾ ലഭിക്കുക .ഇതിൽ 27640 പേർ പുരുഷൻമാരും 35584 പേർ സ്ത്രീകളുമാണ്.പുരുഷൻമാർക്ക് ഒരിഞ്ചു കരയുള്ള ഡബിൾ മുണ്ട്, വെള്ള തോർത്ത് എന്നിവയും സ്ത്രീകൾക്ക് ഒരിഞ്ചു കരയുള്ള സിംഗിൾ സെറ്റ് മുണ്ടും ആണ് നൽകുന്നത്.പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply