ലെർണേഴ്‌സ് ലൈസൻസ് ടെസ്റ്റ് ഇനി മുതൽ ഓൺലൈൻ

കോവിഡ് – 19 എല്ലാ മേഖലകളിലും മാറ്റങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.അത്തരത്തിൽ ഒരു മാറ്റം ലൈസൻസ് ടെസ്റ്റിന്റെ കാര്യത്തിലും ഇപ്പോൾ നിലവിൽ വന്നിരിക്കുകയാണ്.ഇത് പ്രകാരം ഇനി ലെർണേഴ്‌സ് ടെസ്റ്റ് വീട്ടിലിരുന്നു തന്നെ പങ്കെടുക്കാൻ സാധിക്കുന്നതാണ്.ജൂലൈ ഒന്ന് മുതൽ നിലവിൽ വന്ന മാറ്റം പ്രകാരം വീട്ടിലിരുന്നു സ്വന്തം മൊബൈലോ,കമ്പ്യൂട്ടറോ ഉപയോഗിച്ഛ് ലെർണേഴ്‌സ് ലൈസൻസിനായി അപേക്ഷ സമർപ്പിക്കാനും ടെസ്റ്റിൽ പങ്കെടുക്കാനും സാധിക്കുന്നതാണ്.ഇത് സംബന്ധിച്ച് വിവരങ്ങൾ അടങ്ങുന്ന ഈ പോസ്റ്റ് പൂർണമായും വായിക്കാൻ ശ്രദ്ധിക്കുക.

പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെർണേഴ്‌സ് ലൈസൻസ് ടെസ്റ്റ് ഓൺലൈൻ ആയിട്ടാകും നടക്കുക എന്ന ഗതാഗത സെക്രട്ടറിയുടെ നിർദേശം ഉണ്ട്.അപേക്ഷകർക്ക് സ്വന്തം സ്ഥലത്തിരുന്നു തന്നെ മൊബൈലോ,ലാപ്ടോപ്പോ ഇതിനായി ഉപയോഗിക്കാം.ടെസ്റ്റ് പാസ്സ് ആകുന്നവർക്ക് ഓൺലൈൻ ആയി തന്നെ ലെർണേഴ്‌സ് സർട്ടിഫിക്കറ്റും ഉടൻ ലഭിക്കുന്നതാണ്.ഇത് ഡൌൺലോഡ് ചെയ്ത ശേഷം പ്രിന്റെടുത്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.സ്വന്തമായി പ്രിന്റർ ഇല്ലാത്തവർക്ക് അക്ഷയ ജനസേവന കേന്ദ്രങ്ങൾ അല്ലെങ്കിൽ അത്തരത്തിൽ ഉള്ള സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്.

ലെർണേഴ്‌സ് എടുത്തവർക്കും,പുതിയ ലെർണേഴ്‌സ് എടുക്കുന്നവർക്കും,6 മാസ കാലാവധിക്കുളിൽ ഓൺലൈൻ ആയി തന്നെ പുതുക്കാൻ ഉള്ള സംവിധാനവും ഇപ്പോൾ നിലവിലുണ്ട്.അപേക്ഷ നൽകാനും പുതുക്കാനും സഹായിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.ഓൺലൈൻ ലൈസൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.ഏറ്റവും ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.

Leave a Reply