വൻവിലക്കുറവിൽ ഒരുഗ്രൻ സാംസങ് 5 ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം

ലോകത്തിലെ തന്നെ ആദ്യത്തെ 5ജി സ്മാർട്ട് ഫോൺ എന്ന പദവി ചിലപ്പോൾ ഇനി സാംസങ്ങിന് ലാഭിച്ചെന്നിരിക്കും. കാരണം സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ നമ്മുടെ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു. സാംസങ്ങിന്റെ ഗാലക്സി  A22 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. സാംസങ്ങ് തന്നെ നേരത്തെ പുറത്തിറക്കിയിരുന്ന galaxy M42 5G 21000രൂപയ്ക്ക് ലഭ്യമായിരുന്നു.അതിനേക്കാൾ കുറച്ച് കൂടി സവിശേഷതകൾ Samsung Galaxy A22 5G ഫോണിന് ഉണ്ടെന്ന് പറയാം. 20000 രൂപയ്ക്ക് താഴെ വാങ്ങുവാൻ സാധിക്കും എന്ന പ്രത്യേകത കൂടി ഈ സ്മാർട്ട് ഫോണിനുണ്ട്. സാംസങ് ഗാലക്സി A22 5G എന്ന സ്മാർട്ട് ഫോണുകൾ വ്യത്യസ്ത ഫീച്ചറുകൾ തുറന്നുകാട്ടുന്നു.

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ വഴിയും കൂടാതെ സാംസങ്ങ് ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. ഈ ഫോണിന് 5ജിയുടെ തന്നെ 11ബാൻഡുകൾ സപ്പോർട്ട് ചെയ്യും. ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ FHD+ Infinity-V ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ MediaTek Dimensity 700 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്നത്. ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജും & 8 ജിബിയുടെ റാം, 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ  പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. 48 മെഗാപിക്സൽ +5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു. 5,000mAh ന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നതാണ്. 6 ജിബി റാം 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 19999 രൂപയാണ് വില. കൂടാതെ 8 ജിബിയുടെ റാം ഉള്ളവയ്ക്ക് 21999 രൂപയാണ് വില.

Leave a Reply