റേഷൻ റദ്ദാക്കപ്പെടാതിരിക്കാൻ ഇത് ചെയ്യുക

ഇൻഡ്യയിലെ ഏതുകോണിലുള്ള ഏതൊരാൾക്കും രാജ്യത്തു എവിടെ നിന്നും കേന്ദ്ര സർക്കാർ പറയുന്ന പ്രകാരമുള്ള സൗജന്യമായോ തുക നൽകിയോ അല്ലെങ്കിൽ സബ്‌സിഡി നിരക്കിലോ ലഭിക്കുന്ന റേഷൻ ഭക്ഷ്യ ധാന്യങ്ങൾ കൈപ്പറ്റാനുള്ള ഒരു വ്യവസ്ഥ അല്ലെങ്കിൽ ഒരു അനുമതി എന്ന നിലയ്ക്ക് ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതി അല്ലെങ്കിൽ പോർട്ടബിലിറ്റി സംവിധാനം ഓഗസ്റ്റ് മാസം മുതൽ പ്രാബല്യത്തിൽ വരുകയാണ് .

നിങ്ങൾക്ക് ഇന്ത്യയുടെ ഏതു കോണിൽ നിന്നുവേണമെങ്കിലും റേഷൻ വാങ്ങാൻ സാധിക്കും എന്നർത്ഥം .പക്ഷെ ഇതിൽ നിങ്ങള്ക്ക് ഉൾപെടണമെങ്കിൽ നിർബന്ധമായും നിങ്ങളുടെ ആധാർ കാർഡ് ,മൊബൈൽ നമ്പർ എന്നിവ റേഷൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്, കാരണം ഓഗസ്റ്റ് മാസം കഴിഞ്ഞു സെപ്റ്റംബർ മാസത്തിനുശേഷം ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞാൽ പിന്നെ ലിങ്ക് ചെയ്യാത്തവർക്ക് തുടർന്നുള്ള റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല .ഇനി ഒരു പക്ഷെ റേഷൻകാർഡിലെ ഒരു അംഗം മാത്രമാണ് ലിങ്ക് ചെയ്തിട്ടുള്ളത് എങ്കിൽ അയാൾക്ക് മാത്രമുള്ള റേഷൻ മാത്രമായിരിക്കും തുടർന്ന് ലഭിക്കുക, ആയതിനാൽ പൂർണമായും റേഷൻ ലഭിക്കണമെങ്കിൽ കാർഡിലെ ഓരോ അംഗങ്ങളും അവരുടെ ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്.

ഈ വിഷയ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്തുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.

Leave a Reply