മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ഈ മുന്നറിയിപ്പ് വളരെ കാര്യമായി തന്നെ എടുക്കുക.മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണ്.അത്തരം പല സാഹചര്യങ്ങളും വാർത്ത മാധ്യമങ്ങളിലൂടെ നമ്മൾ ഓരോരുത്തരും അറിഞ്ഞിട്ടുമുണ്ട്.അതിനാൽ 2018 വർഷത്തിൽ ഉരുൾ പൊട്ടൽ സംഭവിച്ച സ്ഥലങ്ങളിൽ,വെള്ളം കയറിയ സ്ഥലങ്ങളിൽ,അടച്ചുറപ്പില്ലാത്ത വീടുകൾ തുടങ്ങിയ സഹസാഹര്യത്തിൽ താമസിക്കുന്നർ ജാഗ്രത പാലിക്കുക.അവർ പ്രധാനപ്പെട്ട രേഖകൾ അടക്കം ഉള്ള ഒരു എമർജൻസി കിറ്റ് വളരെ വേഗം തന്നെ തയാറാക്കി വെക്കുക.
മാറി താമസിക്കേണ്ട സഹസാഹര്യം വരികയാണ് എങ്കിൽ കാലല താമസം ഉണ്ടാകാതെ മാറിത്താമസിക്കേണ്ടതിനാൽ ഇപ്പൊ തന്നെ അവ തയാറാക്കി വെക്കുക,കൂടാതെ നിർദേശം ലഭിച്ചാൽ മാറി താമസിക്കാൻ എത്രയും വേഗം തയാറാക്കുകയും വേണ്ടതാണ്.എമർജിൻസി കിറ്റിന് തയാറാക്കേണ്ട വസ്തുക്കൾ ഒരു ടോർച്ച്,ഒരു റേഡിയോ(സന്ദേശങ്ങൾ മുന്നറിയിപ്പുകൾ എന്നിവ ലഭിക്കാൻ),അത്യാവശ്യത്തിന് കുടി വെള്ളം,ഓ ആർ എസ പാക്കറ്റുകൾ,പാരസെറ്റമോൾ 650,ടോംപെരിഡോൺ(ഛർദിൽ അകറ്റാൻ),സാധരണ കഴിക്കുന്ന മരുന്നുകൾ ഉണ്ടെങ്കിൽ അവയും,ഒരു ചെറിയ കുപ്പി അണുവിമുക്ത ലായനി,(ആന്റി സ്പ്റ്റിക് ലിക്വിഡ്)കപ്പലണ്ടി 200 ഗ്രാമ,ഉണക്കമുന്തിരി,ഈന്തപഴം,ചെറിയ കത്തി,ക്ളോറിൻ ടാബ്‌ലറ്റുകൾ 10 എണ്ണം(വെള്ളം ശുദ്ധീകരിക്കാനായി), ടോർച്ച് റേഡിയോ എന്നിവക്കാവശ്യമായ ബാറ്ററികൾ.
നീണ്ട നേരം ചാർജ് നില്ക്കാൻ സഹായിക്കുന്ന സ്മാർട്ട് അല്ലാത്ത കിപാഡ് ഫോൺ ആണ് കൂടുതൽ നല്ലത്.അവയിൽ വിളിക്കാൻ ഉള്ള ബാലൻസ് ഉണ്ട് എന്ന് ഉറപ്പ് വരുത്തുക,അത്യാവശ്യതിന് മാത്രം പണം കയ്യിൽ കറുതുകസർട്ടിഫിക്കറ്റുകൾ പോലുള്ള പ്രധാന രേഖകൾ ,വിലപ്പെട്ട വസ്തുക്കൾ എന്നിവ പ്ളാസ്റ്റിക് കവറുകളിൽ സൂക്ഷിച്ച് വീട്ടിൽ തന്നെ വെക്കുക.ഇത്തരത്തിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെ ആണ് എന്നു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
