ആഗസ്റ്റ് മാസത്തിൽ ഓണ ആനുകൂല്യങ്ങൾ നിരവധി

കോററോണ കാലത്തെ ഓണം സാദാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ കടന്നു പോകാനായി നിരവധി പദ്ധതികളും ആനുകൂല്യങ്ങളും ആണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.അത്തരം ചില ആനുകൂല്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ആദ്യത്തേത് കിസാൻ സമ്മാൻ നിധി വഴി സാധാരണക്കാർക്ക് ലഭിക്കുന്ന 2000 രൂപയുടെ സഹായം ആണ്.ആഗസ്റ്റ് മാസം തന്നെ തുക അക്കൗണ്ടുകളിൽ എത്തി ചേരും എന്ന് തന്നെ ആണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാൽ ബാങ്ക് അക്കൗണ്ടുകൾ ആക്റ്റീവ് ആണ് എന്ന് ഉറപ്പ് വരുത്തുക.

അതോടൊപ്പം മുൻഗണന വിഭാഗത്തിൽപ്പെടുന്ന ബി പി എൽ,എ എ വൈ കാർഡ് ഉടമകൾക്ക് ഗരീബ് കല്യാൺ അന്ന യോജന പദ്ധതി വഴി ആളൊന്നിന് 5 കിലോ വീതം അരിയും,ഒരു കുടുംബത്തിന് ഒരു കിലോ പയർ എന്ന രീതിയിൽ ആനുകൂല്യം ലഭിക്കുന്നതാണ്.മുൻമാസ കുടിശ്ശികകളിൽ ഉള്ള പയർ കിട്ടാനുള്ളത് ഈ മാസം ലഭിക്കുന്നതാണ്.ഇതിനൊപ്പം സംസ്ഥാന സർക്കാരിന്റെ സർക്കാർ,എയിഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്.ഉച്ചഭക്ഷണ ആനുകൂല്യത്തിൽ ലഭിക്കേണ്ട സാധങ്ങൾ ആണ് ഇത്തരത്തിൽ കിറ്റ് രൂപത്തിൽ കുട്ടികൾക്ക് ലഭ്യമാക്കുന്നത്.

ഇത് കൂടാതെ ഓണത്തോടടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് വിതരണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.ആഗസ്റ്റ് മാസത്തിൽ തന്നെ കിറ്റ് വിതരണം ആരംഭിക്കും എന്ന് തന്നെ ആണ് പ്രതീക്ഷിക്കപ്പെടുന്നത്.ഓണവുമായി ബന്ധപ്പെട്ടു നിലവിൽ ലഭിക്കുന്ന നിരവധി സഹായങ്ങളെ പറ്റി മനസിലാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ അഭ്യത്ഥിക്കുന്നു.ഉപകാരപ്രദം എങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഈ വിവരം എത്തിക്കു.

Leave a Reply