വീട്ടിലെ വെയ്സ്റ്റുകൾ ഇനി വെറുതെ വലിച്ചെറിയേണ്ട

വീടുകളിൽ നിരവധി വേസ്റ്റുകൾ ഉണ്ടാകാറുണ്ട്.ബാക്കി വരുന്ന ചോറ്,പച്ചക്കറി വൃത്തിയാക്കിയതിന്റെ ബാക്കി,മീൻ വെയ്സ്റ്റ്,ഇവയൊക്കെ തന്നെ വൃത്തി ആക്കാൻ ഉപയോഗിച്ച് വെള്ളം അങ്ങനെ നിരവധി വേസ്റ്റുകൾ ആണ് വീടുകളിൽ ഉണ്ടാകാറുള്ളത്.സാധാരണയായി ഇവയൊക്കെ വെറുതെ വലിച്ചെറിയുന്ന പതിവ് ആണ് കൂടുതൽ ആളുകളും ചെയ്യുന്നത്.എന്നാൽ ഇനി ഇവയൊന്നും തന്നെ വലിച്ചെറിഞ്ഞു കളയാതെ ചെടികൾക്ക് വളരെ ഉപകാരപ്രദമായ കമ്പോസ്റ്റ് എങ്ങനെ തയാറാക്കാം എന്ന് മനസിലാക്കാം.ഇത് മൂലം പുഴുക്കൾ ഉണ്ടാകുകയോ,മോശം മണം വരുമെന്നോ ഉള്ള യാതൊരു പേടിയുടെ സാഹചര്യവും ഈ കമ്പോസ്റ്റ് നിർമാണത്തിൽ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണവും.

കമ്പോസ്റ്റ് തയാറാക്കാനായി രണ്ടു രീതികൾ ഉപയോഗിക്കാം.ഒന്നുകിൽ അത്യവശ്യം വലിപ്പം ഉള്ള ചാക്ക്,ഇല്ലെങ്കിൽ വിത്ത് മുളപ്പിക്കാൻ ആഗ്രഹിക്കുന്ന ഭാഗത്ത് നല്ലൊരു കുഴി എടുക്കുക.അത്യാവശ്യം ആഴത്തിൽ ഉള്ള ഒരു കുഴി ഇതിനായി എടുത്ത ശേഷം.(ഈ കുഴിയിൽ നമ്മൾ ഇടുന്ന വെയ്സ്റ്റിനനുസരിച്ച് ആകും നടുന്ന ചെടികളിൽ വളർച്ച ഉണ്ടാകുന്നതും).ശേഷം ഈ കുഴിയിലേക്ക് നമ്മുടെ വീട്ടിലെ ഒരു ദിവസത്തെ പൂർണമായ വെയ്സ്റ്റുകൾ ആ കുഴിയിലേക്ക് ഇടുക.ചാരം,പച്ചക്കറി വെയ്സ്റ്റുകൾ എന്നിവയൊക്കെ പൂർണമായി ഒരു ബക്കറ്റിലോ കവറിലോ ശേഖരിച്ച് ഈ കുഴിയിൽ ഇടുക.

തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ മനസിലാക്കാൻ സാഹായിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.കമ്പോസ്റ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.ഈ ഉപകാരപ്രദമായ വിവരം ഇഷ്ട്ടമായി എങ്കിൽ നിങ്ങളുടെ പ്രിയപ്പട്ടവരിലേക്കും എത്തിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം

Leave a Reply