ഒറ്റ വര്ഷം കൊണ്ട് മുറ്റത്തെ പ്ലാവിൽ ചക്ക കായ്ക്കും

ലോകത്തെ തന്നെ ഏറ്റവും വലിയ ഫലം എന്ന് ചോദിച്ചാൽ ഉറക്കെ ഉത്തരം വിളിച്ചു പറയാൻ സാധിക്കുന്ന ഒന്നാണ് നമ്മുടെ ചക്ക.ഈ ലോക്ക്ഡൌൺ കാലത്ത് ചക്കയുടെ സഹായം കുറച്ചൊന്നുമല്ല നമ്മൾ മലയാളികൾ മനസിലാക്കിയത്.ഇത്രയും ഉപകാരിയായ ചക്ക കായ്ക്കുന്ന പ്ലാവ് നമ്മുടെ വീട്ടിൽ നട്ടു വളർത്തി കായ കിട്ടി വരാൻ നല്ല സമയം എടുക്കും എന്നത് പ്ലാവിന്റെ തായ് നടുന്ന കാര്യം ആലോചിക്കുമ്പോൾ ചക്കപ്രേമികൾക്ക് അൽപ്പം നിരാശ സമ്മാനിക്കുന്ന വസ്തുതയാണ്.എന്നാൽ ഒറ്റ വര്ഷം കൊണ്ട് മുറ്റത്തെ പ്ലാവിൽ ചക്ക വിളയിച്ചാലോ?അതിനുള്ള വഴികൾ ആണ് ഇവിടെ പറയുന്നത്.

വിയറ്റ്‌നാം സൂപ്പർ ഏർലി എന്ന പേരുള്ള പ്രത്യേക ഇനം പ്ലാവാണ് ഇതിനു നമ്മളെ സഹായിക്കുന്നത്.വർഷത്തിൽ മൂന്നു തവണ വിളവ് തരികയും,കായ്ക്കുന്ന ചക്കകളിൽ കൂടുതൽ വേരിൽ കായ്ക്കുന്നത് കാരണം ചക്ക ഇടാൻ എളുപ്പം എന്ന സവിശേഷതയും ഈ പ്ലാവിനുണ്ട്.ഒരു വര്ഷം കൊണ്ട് തന്നെ നല്ല വളർച്ച ഉണ്ടാകുന്ന തരം പ്ലാവ് കൂടി ആണ് വിയറ്റ്‌നാം സൂപ്പർ ഏർലി.പ്ലാവിന്റെ തൈ നടുമ്പോൾ മുതൽ പരിചരണത്തിൽ കാര്യമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.തറ നന്നായി ഇളക്കിയ ശേഷം വേണംതൈ നടാനുള്ളത്.ജെ സി ബി ഉപയോഗിച്ചുള്ള മണ്ണിളക്കൽ ഉത്തമം ആണ്.

തുടർന്ന് കുഴി എടുത്ത് നടുന്ന തൈകൾക്കു ചാണകവും പച്ചില വളവും നടുന്ന വേളയിൽ ഇട്ടു കൊടുക്കുകയും വേണം.തുടർന്ന് പൊത(തണൽ ഇടുക) ഇടുക എന്നും ചില നാടുകളിൽ പറയാറുണ്ട്.അതായത് തൈയ്യുടെ ചുറ്റും ചകിരി നന്നായി വിരിച്ചു വെച്ച് കൊടുക്കുക.എപ്പോഴും തൈക്ക് ആവശ്യമായ ഈർപ്പം ലഭിക്കാൻ ഇങ്ങനെ ചെയ്യുന്നത് വളരെ അധികം സഹായകം ആണ്.വിയറ്റ്‌നാം സൂപ്പർ ഏർലി എന്ന ഇനം പ്ലാവ് ന്റെ പരിചരണങ്ങൾ,ഓരോ സമയത്തും ചെയ്യേണ്ട കാര്യങ്ങൾ,തൈ ലഭ്യത തുടങ്ങിയ കാര്യങ്ങൾ എന്തൊക്കെ ആണ് ഏന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply