കോഫി കുടിക്കാൻ നമുക്കെല്ലാം ഒരുപാട് ഇഷ്ടമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് പാൽ ചേർക്കാതെ നല്ല ക്രീമിയയാ കോഫി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോഫി പൗഡർ എടുക്കുക. എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. എന്നിട്ട് കാൽ കപ്പ് തിളച്ച വെള്ളം ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് നല്ല ക്രീമിയയി വരുന്നത് ഈ മിക്സ് ബീറ്റർ ഉപയോഗിച്ച് ബീറ്റാക്കി എടുക്കുക.
ഇനി ഒരു ഗ്ലാസ്സിലേക്ക് ഒരു ടേബിൾ സ്പൂൺ പാൽ പൊടി ചേർക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടേബിൾ സ്പൂൺ ബീറ്റാക്കി എടുത്ത കോഫീ മിക്സ് ചേർത്ത് കൊടുക്കുക. ശേഷം നല്ലപോലെ തിളച്ച വെള്ളം ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് നല്ല ചൂടോടുകൂടി സെർവ് ചെയ്യാം. കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലുള്ള കോഫിയാണിത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാനും കഴിയും.
കാപ്പച്ചിനോ കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ഈ കോഫിയും ഇഷ്ടമാകും. അതെ രുചിയിലാണ് ഈ കോഫി തയ്യാറാക്കിയിട്ടുള്ളത്. വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ. പാൽ ഇല്ലാത്തവർക്കും പാൽപ്പൊടി ഉപയോഗിച്ച് ഈ കോഫീ തയ്യാറാക്കാൻ കഴിയും. എല്ലാവരും തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
