മാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന എന്ത് സാധനങ്ങളുടെയും ഉപയോഗ രീതി മനസിലാക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്.എന്നാൽ നമ്മൾ വീടുകളിലേക്ക് വാങ്ങുന്ന ക്ളോസെറ്റുകളുടെ കാര്യത്തിൽ ഇത് എത്രത്തോളം ചെയ്യാറുണ്ട്.പെട്ടെന്ന് കേൾക്കുമ്പോൾ അതിലിപ്പോ എന്താ ശ്രദ്ധിക്കാൻ എന്ന് ആലോചിച്ചു ചിരിക്കാൻ വരട്ടെ.ഇന്ന് നമ്മുടെ നാട്ടിൽ ഉപയോഗിക്കപ്പടുന്ന യുറോപ്പ്യൻ ക്ളോസെറ്റുകളിൽ നല്ലൊരു ശതമാനവും തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുന്നവയാണ് എന്നാണ് വിദഗ്ധരുടെ പക്ഷം.ഈ കുറിപ്പ് പൂർണമായി വായിച്ചു കഴിഞ്ഞു ഏറ്റവും താഴെ ഉള്ള വീഡിയോ പൂർണമായും കണ്ടു കഴിയുമ്പോഴക്ക് കാര്യം കൃത്യമായി പിടികിട്ടുക.
ഫ്ലോർ മൌണ്ട്,വാൾ മൗണ്ട് എന്നീ രണ്ട് തരത്തിൽ ആണ് നിലവിൽ യൂറോപ്യൻ ക്ളോസെറ്റുകൾ ലഭിക്കുന്നത്.തറയിൽ ഘടിപ്പിക്കുന്നവയും,ഭിത്തിയിൽ ഘടിപ്പിക്കുന്നവയും എന്ന രണ്ടു വ്യത്യാസങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ ഉള്ളത്.യൂറോപ്യൻ ക്ളോസെറ്റുകൾക്ക് മുകളിൽ കാണുന്ന കവർ എന്തിനാണ് എന്ന് ചിന്ദിച്ചിട്ടുണ്ടോ?ഇനി ചിന്ദിച്ചിട്ടുണ്ട് എങ്കിൽ ആ കവർ നിങ്ങൾ ഉപയോഗിക്കുന്നത് കൃത്യമായി തന്നെ ആണോ എന്ന് ഒന്ന് നോക്കാം.ക്ളോസറ്റ് അടക്കാനുള്ള അടപ്പ് ഉയർത്തിയ ശേഷം പിന്നെ ചുറ്റും കാണുന്ന കവറിന് മുകളിൽ ഇരുന്നു വേണം ക്ളോസെറ്റുകൾ ഉപയോഗിക്കാനുള്ളത്.
എന്നാൽ നല്ലൊരു ശതമാനം ആളുകളും അടപ്പും ചുറ്റുമുള്ള കവറും ഉയർത്തി വെച്ചിട്ടാണ് ഉപയോഗിക്കുന്നത്.അത് പോലെ തന്നെ ഫ്ലെഷ് ചെയ്യുന്ന ഭാഗത്തെ രണ്ടു സ്വിച്ചുകളുടെ ഉപയോഗം,മൂത്രമൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.വ്യത്യസ്തകരവും,ഉപകാരപ്രദവും ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാർക്കും ലഭിക്കാനായി മറ്റുള്ളവരിലേക്കും എത്തിക്കുക.
