രാസവളം ആയ പൊട്ടാഷിന്റെ ജൈവ രൂപം പഴത്തൊലി ഉപയോഗിച്ച് തയാറാക്കാം

പച്ചക്കറി വീട്ടാവശ്യത്തിന് നട്ടു വളർത്തുന്നവർക്ക് ചെടിയിൽ നന്നായി പൂ പിടിക്കാനും അത് കായ ആയി മാറാനും സഹായിക്കുന്ന ഉഗ്രൻ ഒരു ട്രിക്കിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.നമ്മൾ സാധാരണയായി വാഴപ്പഴം കഴിച്ച ശേഷം തൊലി കളയാറുണ്ട്,ഈ കളയുന്ന തൊലിയിൽ നിന്നും നിർമ്മിച്ചെടുക്കാൻ സാധിക്കുന്ന ഉഗ്രൻ ഒരു വളം എങ്ങനെ തയാറാക്കാം എന്ന് മനസിലാകാനായി തുടർന്ന് വായിക്കുക.വെണ്ട,തക്കാളി,വഴുതന തുടങ്ങി എല്ലാ പച്ചക്കറി ചെടികളിലും ഉപയോഗിക്കാൻ സാധിക്കുന്ന ഉഗ്രൻ ഒരു ജൈവ വളം ആണ് ബനാന പീൽ അഥവാ വാഴപ്പഴത്തിന്റെ തൊലി കൊണ്ട് തയാറാക്കുന്നത്.

പഴത്തൊലികൾ വെറുതെ ചെടികളുടെ മൂട്ടിൽ ഇട്ടാൽ പുഴു ഉണ്ടാകാനും,ഉറുമ്പ് വരാനും,ഒക്കെ ഉള്ള സാഹചര്യം ഉണ്ടാകും.ഇത് ചെടികളെ മോശമായി ബാധിക്കാൻ സാധ്യത വളരെ കൂടുതൽ ആണ്.അതിനു പകരമായി ഈ വളം തയാറാക്കാനായി പഴത്തൊലി ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച് എടുക്കുക.ശേഷം 4 ദിവസം വെള്ളത്തിൽ ഇട്ടു കുതിർത്ത് വെക്കുക.നാല്‌ ദിവസത്തിന് ശേഷം ഈ ലായനി നന്നായി അരിച്ച് എടുക്കുക.തുടന്ന് നാലിരട്ടി വെള്ളത്തിൽ ഇത് ലയിപ്പിച്ചെടുക്കുക.ബാക്കി വരുന്ന ചണ്ടി ചെടിയുടെ ചുവട്ടിൽ ഇട്ട് കൊടുക്കാം,ഇത്തരത്തിൽ ചണ്ടി ഇട്ടു കൊടുത്താൽ ഉറുമ്പ് ശല്യം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ല.മണ്ണിൽ ഈർപ്പം നിലനില്ക്കാനും മണ്ണിര ഉണ്ടകാനും ഇത് സഹായകവും ആണ്.

വാഴപ്പഴത്തിൽ ധാരളമായി അടങ്ങിയിരിക്കുന്ന പൊട്ടാഷ് ചെടികളിൽ പൂവ് ഉണ്ടാകാനും കായ്ക്കാനും വളരെ അധികം സഹായകം ആണ്.രാസവളം പ്രയോഗത്തിനെക്കാളും ജൈവ രീതിയിൽ പൊട്ടാഷ് നൽകാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് ഈ രീതി.ഈ ജൈവ വളം ചെടികളിൽ പ്രയോഗിക്കുന്ന രീതിയും ഇത് കൊണ്ടുള്ള ഗുണങ്ങളും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണണമായും കാണുക.ഇത് തയ്യാറാക്കുന്നതും,വളപ്രയോഗം നടത്തുന്നതുമായി ബന്ദപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്തുക.

Leave a Reply