നമ്മുടെ വീടുകളിലും പരിസരങ്ങളിലും ശല്യമുണ്ടാക്കുന്ന ഏലികളെയും പെരുച്ചാഴികളും തുരത്താൻ സഹായിക്കുന്നു ചില പൊടികൈകൾ ആണ് ഇവിടെ പറയുന്നത്. നമ്മുടെ വീടുകളിൽ നടുന്ന ചെടികൾ പച്ചക്കറികൾ കപ്പ തുടങ്ങി എല്ലാം നശിപ്പിക്കുന്ന ഇത്തരം എലികളും പെരുച്ചാഴികളും കൂട്ടത്തോടെ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം. വീടുകളിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ ആഹാര സാധനങ്ങളൊക്കെ എലികൾ ഉണ്ടെങ്കിൽ അവ മനുഷ്യർക്ക് കഴിക്കാൻ പറ്റാത്ത രീതിയിൽ നശിപ്പിച്ചിരിക്കു൦.
ഇത്തരം എലികളെ കൂട്ടത്തോടെ കൊല്ലാൻ ആവശ്യമായ സാധനം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.അതിനായി വേണ്ടത് നല്ലപോലെ വറുത്തെടുത്ത അരി, കൂടാതെ പാരസെറ്റമോൾ ഗുളിക (650 തന്നെ ആവശ്യമാണ്) മൂന്നെണ്ണം, ശേഷം അരി വറുത്തതും ഗുളികയും നല്ലതുപോലെ പൊടിച്ചെടുക്കുക എന്നിട്ട് പൊരിച്ചെടുത്ത അരിയും ഗുളികയും നന്നായി മിക്സ് ചെയ്യുക. ഇതിൻറെ കൂടെ ആവശ്യമെങ്കിൽ ശർക്കരയോ മറ്റോ ചേർക്കാം. അതുകാരണം നല്ല മണം കിട്ടുകയും എലിയും പൂച്ചയും വേഗം കഴിക്കുകയും ചെയ്യും.
ഇനി മറ്റൊരു രീതിയിൽ ഇതുപോലെ എലികളെ കൊല്ലാം. ഇതിനായി വറുത്തെടുത്ത കപ്പലണ്ടി ആവശ്യമുണ്ട്. ഇതിൻറെ കൂടെ വൈറ്റ് സിമൻറ് കൂടി ആവശ്യമാണ്. കപ്പലണ്ടി പൊടിച്ച ശേഷം വൈറ്റ് സിമൻറ് മായി മിക്സ് ചെയ്യുക. വെള്ളം ഒരു അംശം പോലും ചേർക്കേണ്ട ആവശ്യമില്ല. ശേഷം ഇത് രാത്രികാലങ്ങളിൽ എലിയുടെ ശല്യം ഉള്ള സ്ഥലത്ത് വെക്കുക. വൈറ്റ് സിമൻറ് എലിയുടെ ഉള്ളിൽ എത്തിയ ഉടൻ തന്നെ കട്ടിയാവുകയും വേഗം ചത്തു വീഴുകയും ചെയ്യും. ഇത്തരം വിദ്യകൾ പ്രയോഗിക്കുമ്പോൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ഇവ തിന്നാതെ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
രാത്രി മാത്രം എലികളെ കൊല്ലാൻ വെച്ചുകഴിഞ്ഞാൽ പകൽ സമയം ഇത് എടുത്തു മാറ്റാൻ ശ്രദ്ധിക്കുക, കാരണം വീട്ടിൽ വളർത്തുന്ന കോഴികളോ മറ്റോ ഉണ്ടെങ്കിൽ അവ ഇത് തിന്നു അപകടം സംഭവിച്ചേക്കാം. ആഹാര സാധങ്ങൾ കഴിക്കാതെ നശിപ്പിക്കാതെ അവസ്ഥ ഉണ്ടാകാൻ ഇത്തരം വിദ്യകൾ സഹായിക്കും. നമുക്കറിയാം ഏലി കഴിച്ചതിന്റെ ശേഷം ശേഷം വരുന്ന ആഹാര സാധനങ്ങൾ നാം അറിയാതെ കഴിച്ചു പോയാൽ അത് ഭയങ്കരമായ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കും. അത് കൊണ്ട് ഇവിടെ പറഞ്ഞ രീതിയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും രീതികളിൽ എലികളെയും പെരുച്ചാഴികളെയും പന്നി എലികളെയും തുരത്തുക തന്നെ വേണം.
