ആധാറും, ബാങ്ക് അകൗണ്ടും മാത്രം മതി 3000 രൂപ വീതം എല്ലാ മാസവും

കേന്ദ്ര സർക്കാരിൻറെ ഏറ്റവും മൂല്യവത്തായ ഒരു പദ്ധതിയെക്കുറിചാണ് ഇന്നത്തെ പോസ്റ്റിലൂടെ അറിയിക്കുന്നത്. മൂവായിരം രൂപയോളം മാസം പെൻഷനായി ലഭിക്കുന്ന ഒരു പദ്ധതിയാണിത്. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ശ്രം യോഗി മൻധൻ യോജന എന്ന പദ്ധതിയെ കുറിച്ചാണ് ഇനി പറയുന്നത്. പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ അക്ഷയകേന്ദ്രങ്ങൾ വഴിയോ ജലസേവാ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാൻ കഴിയുന്നതാണ്. ഈയൊരു പദ്ധതിയിലേക്ക് ഉപേക്ഷിക്കാൻ കഴിയുന്ന പ്രായപരിധി 40 വയസ്സാണ്.

ഈയൊരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ വേണ്ടി ആധാർ കാർഡിൻറെ കോപ്പിയും, ബാങ്ക് അകൗണ്ട് വിവരങ്ങളും മാത്രം മതി. ഈയൊരു പദ്ധതി എന്നുവച്ചാൽ 60 വയസ്സിനുശേഷം ഏറ്റവും കുറഞ്ഞത് 3000 രൂപ വീതം ലഭിക്കുന്നതായിരിക്കും. കേന്ദ്ര സർക്കാരിൻറെ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ് എന്ന സ്ഥാപനം മുഖേനയാണ് ഈ പദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ മൊത്തം തുകയുടെ 50 ശതമാനം കേന്ദ്രസർക്കാറും, ബാക്കി 50% അപേക്ഷിക്കുന്ന വ്യക്തിയും നിക്ഷേപിക്കണം.

ഈ ഒരു പദ്ധതിയിലേക്ക് സ്വയം തൊഴിൽ ചെയ്യുന്നവർക്കും, ചെറുകിട വ്യാപാരം ചെയ്യുന്നവർക്കും, വീട്ടുജോലി ചെയ്യുന്നവർക്കും, ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനങ്ങൾ ഓടിക്കുന്ന തൊഴിലാളികൾക്കും, കൈത്തറി തൊഴിലാളികൾക്കും, നിർമ്മാണ തൊഴിലാളികൾക്കും, കർഷകത്തൊഴിലാളികൾക്കും, വീഡിയോ ഓഡിയോ സംബന്ധമായ ജോലി ചെയ്യുന്നവർക്കും, വീട്ട് സാധനം വീടുകൾ തോറും വിൽക്കുന്ന ആളുകൾക്കും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

ഈ പദ്ധതിക്കുള്ള ഒരു നിബന്ധന എന്ന് വെച്ചാൽ അവരുടെ ഒരു വർഷത്തെ ആകെയുള്ള ടേണോവർ ഒന്നര കോടിയിൽ അധികമാവരുത് എന്ന് മാത്രമാണ്. അതുപോലെതന്നെ ഈ ഒരു പദ്ധതിയിലേക്ക് ഇൻകംടാക്സ് അടയ്ക്കുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല. അതുപോലെതന്നെ കേന്ദ്രസർക്കാറിന്റെ മറ്റേതെങ്കിലും പെൻഷൻ പദ്ധതിയിൽ അംഗമായിട്ടുള്ളവർക്കും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല. എന്നാൽ സംസ്ഥാന സർക്കാരിലെ പെൻഷൻ പദ്ധതിയിൽ അംഗമായിട്ടുള്ളവർക്ക് ഈയൊരു പദ്ധതിയിൽ ചേരാൻ സാധിക്കും.

ഈയൊരു പദ്ധതിയിൽ ചേരാൻ ആവശ്യമായ പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ്. ഈയൊരു പദ്ധതിയിലേക്ക് അംഗമാകുന്ന ആൾ എല്ലാ മാസവും 55 രൂപയാണ് അടയ്ക്കേണ്ടതായി വരുന്നത്. അതിൻറെ ആനുപാതികമായി തന്നെ കേന്ദ്രസർക്കാർ ഈയൊരു പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നതാണ്. നിക്ഷേപിചു 60 വയസ്സിന് ശേഷമാണ് പെൻഷനായി 3000 രൂപ വീതം കിട്ടുന്നത്. അതുപോലെതന്നെ ഈയൊരു പെൻഷൻ വാങ്ങുന്ന ആളുടെ മരണശേഷവും അയാളുടെ പങ്കാളിക്ക് ഇതിന്റെ 50 % തുക തുടർന്നുള്ള മാസങ്ങളിൽ നൽകുന്നതുമാണ്. ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ മൊബൈൽ വഴി സാധിക്കുന്നതാണ്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Leave a Reply