കോവിഡ് രൂക്ഷമായ ഈ സാഹചര്യത്തിൽ പലരും സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന ഒരു അവസ്ഥ തന്നെയാണ്. പലർക്കും പല ബാങ്കുകളിലും മറ്റും ലോണ് പോലുള്ള സാമ്പത്തിക സഹായത്തിന് ചെന്ന് തിരികെ വന്ന് വരാകാം. അതിന് പ്രധാന കാരണം ഈടും ജാമ്യമില്ലാതെ ആരും പൈസ തരില്ല എന്നതുകൊണ്ട് തന്നെയാണ്. ഇനി അഥവാ നിങ്ങൾക്ക് ഈടും ജാമ്യമില്ലാതെ പൈസ കിട്ടുകയാണെങ്കിൽ അതിന് കൂടിയ പലിശ നൽകേണ്ടിവരും.
നാം ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു ഈടും ജാമ്യമില്ലാതെ 2 ലക്ഷം രൂപ വരെ നിങ്ങൾക്ക് വെറും നാല് ശതമാനം പലിശയിൽ ലഭിക്കുന്നതിനെ കുറിച്ചാണ്. ഇത് കുടുംബശ്രീയുമായി ബന്ധപ്പെട്ട ഒരു ലോൺ ആണ്. നിലവിൽ ഓരോ കുടുംബശ്രീക്കും 10 ലക്ഷം രൂപ വെച്ചായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ഇതിൻറെ തുക നേരെ ഇരട്ടിയായി ഉയർത്തിക്കൊണ്ട് 20 ലക്ഷം രൂപ വരെയാണ് നൽകുക. മാത്രവുമല്ല മറ്റൊരു അറിയിപ്പ് എന്തെന്നാൽ കോവിഡിനെ ഈ രൂക്ഷമായ സാഹചര്യത്തിൽ തന്നെ 414 സ്ഥലങ്ങൾ ആണ് അടച്ചിട്ടിരിക്കുന്നത്.
ഇനിയും നമ്മൾ ജാഗ്രത പാലിച്ചില്ലെങ്കിൽ പണ്ടത്തെപ്പോലെ നമ്മുടെ നാടും വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുമെന്നാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് തന്നിട്ടുള്ളത്. മൂന്നാമത്തെ അറിയിപ്പ് എന്നാൽ മൊബൈൽ റീചാർജ് ഉപയോഗിക്കുന്നതു പോലെ തന്നെ ഇനിമുതൽ വൈദ്യുതിയും റീചാർജ് ചെയ്തു ഉപയോഗിക്കാവുന്ന ഒരു പദ്ധതിയാണ്. അതെങ്ങനെ എന്നാൽ നമ്മൾ ആവശ്യത്തിന് മാത്രം ചാർജ് ചെയ്താൽ മതിയാകും.
നമുക്ക് വീട്ടിൽ താമസം ഇല്ല അതല്ല വൈദ്യുതിയുടെ ആവശ്യകത നമുക്ക് ഇല്ല എങ്കിൽ നമുക്ക് ഇത് വളരെ അനായാസം തന്നെ യാതൊരു പൈസയുടെയും ചിലവില്ലാതെ നിർത്താനും അതനുസരിച്ച് ഉപയോഗിക്കാനും കഴിയുന്ന പദ്ധതിയാണ്. മറ്റൊരു പ്രധാന അറിയിപ്പ് എന്തെന്നാൽ സഹകരണ ബാങ്കുമായി വായ്പ കുടിശ്ശിക ഉള്ളവർ ഒറ്റത്തവണയായി തീർപ്പാക്കാൻ ഉള്ള പദ്ധതിയാണ് ഇപ്പോൾ നടപ്പിൽ വന്നിട്ടുള്ളത്. ഇത് കാരണത്താൽ കുറെ സാധാരണക്കാർക്ക് വളരെയധികം ഉപകാരം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങളും വീഡിയോ കണ്ടു മനസ്സിലാക്കുക.
