10 ആം ക്ലാസ്സ് പാസ്സായോ എങ്കിൽ സഹകരണ ബാങ്കിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാം

ഇപ്പോൾ സർവീസ് പരീക്ഷാ ബോർഡിൽ നിന്നുള്ള പുതിയ വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. വിവിധ ജില്ലകളിലായി സഹകരണ സംഘം/ സഹകരണ ബാങ്കുകളിലേക്ക് ഒട്ടനവധി തസ്തികളിലേക്ക് ഒഴിവുകൾ വന്നിട്ടുണ്ട്. പ്രധാനമായും അസിസ്റ്റൻറ് സെക്രട്ടറി, മാനേജർ, ചീഫ് അക്കൗണ്ടൻറ്, ജൂനിയർ ക്ലർക്ക്, ക്യാഷ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്ന തസ്തികകളിലേക്കാണ് ഔദ്യോഗികമായ നോട്ടിഫിക്കേഷൻ വന്നിട്ടുള്ളത്.

കേരളത്തിൻറെ ഒട്ടനവധി ജില്ലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിലേക്ക് ആണ് നിയമനം നടക്കുന്നത്. ഈ പോസ്റ്റിലേക്കുള്ള ഉദ്യോഗാർഥികൾക്ക് വേണ്ട ക്വാളിഫിക്കേഷൻ എന്തൊക്കെയാണെന്ന് എങ്ങനെ നാം അപേക്ഷിക്കാം എന്ന് നോക്കാം. അസിസ്റ്റൻറ് സെക്രട്ടറി, മാനേജർ, ചീഫ് അക്കൗണ്ടൻറ് എന്നിവർക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനത്തിൽ കൂടുതൽ മാർക്കോട് കൂടി ബിരുദ്ധം ഉണ്ടായിരിക്കണം.

കൂടാതെ തന്നെ ഹയർ ഡിപ്ലോമ ആയി അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് അറ്റൻഡ് ചെയ്യിതിരിക്കണം. ഇല്ലാ എന്നുണ്ടെങ്കിൽ ബികോം ബിരുദം കേരളത്തിൻറെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 50 ശതമാനത്തിൽ കൂടുതൽ മാർക്ക് ഉണ്ടായാൽ മതിയാവുന്നതാണ്. അടുത്തതായി ജൂനിയർ ക്ലാർക്ക് തസ്തികയിൽ എസ് എൽ സി അല്ലെങ്കിൽ തത്തുല്യം വിദ്യാഭ്യാസം മതിയാകും. സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് യോഗ്യത കൂടി ഉണ്ടായിരിക്കണം.

അടുത്തതായി നോക്കുന്നത് സിസ്റ്റം അഡ്മിനിസ്ട്രേറ്റർലേക്കാണ് കമ്പ്യൂട്ടർ സയൻസ് ഐടി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ ബിടെക് അല്ലെങ്കിൽ എംസിഎ യോഗ്യത എങ്കിലും ഉണ്ടായിരിക്കണം. മാത്രവുമല്ല ഇതിനായി മൂന്നുവർഷത്തെ പ്രവർത്തിപരിചയം ആവശ്യമായ ഉണ്ട്. ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ആയി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കും സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. മാത്രവുമല്ല ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആയി ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എങ്കിലും ആവശ്യമാണ്.

അടുത്തതായി ടൈപ്പിസ്റ്റ് എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ കൂടാതെ കെ ജി ഡി ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ് റൈറ്റിംഗ് ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്. മാത്രവുമല്ല അപേക്ഷ അയയ്ക്കുവാൻ ആയി ഉള്ള അവസാന തീയതി സെപ്റ്റംബർ 1 2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ അയയ്ക്കേണ്ട രീതി കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർബ്രിഡ്ജ് ജനറൽ പോസ്റ്റ് ഓഫീസ് തിരുവനന്തപുരം, 69 59 0 1 പിൻകോഡ് എന്ന വിലാസത്തിൽ നേരിട്ടു തപാൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കണ്ടു മനസ്സിലാക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ     click here

അപ്ലിക്കേഷൻ ഫോം        click here

ഔദ്യോഗിക വെബ്സൈറ്റ്    click here 

Leave a Reply