വീട് ഭംഗി ആക്കി വയ്ക്കുക എന്നത് എല്ലാരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്. വീട് ഭംഗി ആയി കിടക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറയും. പലപ്പോഴും വീട് ഭംഗി ആണ് എങ്കിലും വീട്ടിലെ തറകൾക്ക് അത്രയും ഭംഗി ഉണ്ടാകാറില്ല. എല്ലാദിവസവും തറ വൃത്തിയാക്കുക എന്ന് പറഞ്ഞാൽ അത് ഒരു വലിയ ഉദ്യമം തന്നെ ആണ്.
പലപ്പോഴും നമ്മൾ പുറത്തുന്നു വാങ്ങിക്കുന്ന തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന ലോഷൻ ഒക്കെ ആരോഗ്യപരമായി നമ്മുക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. കൂടുതലും കൊച്ചു കുട്ടികൾ ഉള്ള വീട്ടിലെ വീട്ടമ്മമാർ ആണ് ഇങ്ങനെ ഉള്ള ഒരു വെല്ലുവിളി നേരിടുന്നത്. മുട്ടിൽ ഇഴയുന്ന കുട്ടികൾ ഒക്കെ ഉള്ള വീട്ടിൽ ദിവസവും കെമിക്കൽ കൂടുതൽ ഉള്ള ലോഷൻ ഉപയോഗിക്കുമ്പോൾ അത് കുട്ടികളുടെ ശരീരത്തിൽ എത്താൻ ഉള്ള സാധ്യത കൂടുതൽ ആണ്.കൊച്ചുകുട്ടികൾ പലപ്പോഴും തറയിൽ ഇരുന്ന് കളിക്കുന്നവർ ആണ് അങ്ങനെ ഇത് അവരുടെ ശരീരത്തിൽ എത്തുന്നു. നിരവധി കെമിക്കൽ വസ്തുക്കൾ ചേർന്ന ഇവ കുഞ്ഞുങ്ങളുടെ ശരീരത്തിൽ എത്തിയാൽ വലിയ ആരോഗ്യപ്രേശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.
ഈ പ്രശ്നത്തിലുള്ള ഒരു ശശ്വത പരിഹാരം കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. തറ തുടയ്ക്കാൻ ഇത് ഉപയോഗിക്കാതെ പറ്റില്ലല്ലോ. തറ വൃത്തി ആയി ഇല്ല എങ്കിൽ പിന്നെ വീടിന്റെ ഭംഗി പോയില്ലേ. എന്നാൽ ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ട്. തറ തുടയ്ക്കാൻ ഉള്ള ലോഷൻ നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേ ഉള്ളു. വീട്ടിൽ തന്നെ എപ്പോഴും ലഭ്യമാകുന്ന സാധനങ്ങൾ ഉപയോഗിച്ച് നമ്മുക്ക് ഇത് തയാറാകാം.
ഉപ്പ്, മഞ്ഞൾപൊടി, ആര്യവേപ്പില, കർപ്പൂരം എന്നിവ മാത്രം മതി ഇത് ഉണ്ടാക്കി എടുക്കാൻ. ആര്യവെപ്പിന്റെ ഇല നീരാക്കി എടുക്കുക ഒരു കൈപ്പിടി ഉപ്പും അല്പം ( വളരെ കുറച്ച് മാത്രം )മഞ്ഞൾ പൊടിയും കർപ്പൂരത്തിന്റെ പൊടിയും ചേർത്തു തുടയ്ക്കാൻ ആവിശ്യം ഉള്ള വെള്ളത്തിൽ യോജിപ്പിക്കുക. ഇത് നന്നായി യോജിച്ച ശേഷം ഉപയോഗികാം. മഞ്ഞൾ പൊടി ഉപയോഗിക്കുന്നത് കൊണ്ട് വിഷാംശം ഒക്കെ പോകാൻ ഉള്ള സാധ്യത ഉണ്ട്. ഇത്രയും സാധനങ്ങൾ ഉപയോഗിച്ച് വളരെ പ്രകൃതിദതമായ തറ തുടയ്ക്കുന്ന ലോഷൻ നമ്മുക്ക് ഉണ്ടാക്കി എടുക്കാവുന്നത് ആണ്. വില കൊടുത്തു വാങ്ങുന്ന ലോഷന്റെ അതെ ഗുണം ഇത് ചെയ്യും. ആരോഗ്യ പ്രേശ്നവും ഇല്ല. കൊച്ചുകുട്ടികൾ ഒക്കെ ഉള്ള വീടുകളിൽ ഇനി വീട്ടമ്മമാർ പേടിക്കണ്ട കാര്യം ഇല്ല. തറ വെട്ടി തിളങ്ങാനും ഇത് മാത്രം മതി. കൂടുതൽ വിവരങ്ങൾക്കു വേണ്ടി വീഡിയോ കാണാം….
