വീട്ടിൽ എല്ലാ ദിവസവും ആവശ്യമുള്ള പച്ചക്കറികളിൽ ഒന്നാണ് തക്കാളി.എന്നാൽ വീട്ടിൽ തക്കാളി ചെടി നട്ട് കൃഷി ചെയ്യുന്നവരിൽ നല്ലൊരു ശതമാനവും നേരിടുന്ന പ്രശ്നം ആണ് തക്കാളി ചെടിയിൽ ഒന്നോ രണ്ടോ കായ മാത്രമേ പിടിക്കുന്നുള്ളു എന്നത്.തക്കാളി നല്ല പുഷ്ടിയോടെ പിടിക്കാൻ ഗ്രോ ബാഗ് നിറക്കുന്നത് മുതൽ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നാണ് ഇവിടെ പറയുന്നത്.കൂടാതെ തക്കാളി നന്നായി പൂക്കാനും കായ്ക്കാനും സഹായിക്കുന്ന 3 വള പ്രയോഗങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.
തക്കാളി കൃഷിക്ക് വേണ്ടിയുള്ള വളങ്ങളിൽ ആദ്യത്തേത് കഞ്ഞി വെള്ളം ഉപയോഗിച്ചുള്ളതാണ്.ഇത് തയാറാക്കാനായി അൽപ്പം കഞ്ഞി വെള്ളത്തിൽ 50 ഗ്രാം സർക്കാർ പൊടിച്ച് ചേർത്ത് കൊടുക്കുക.തുടർന്ന് 250 ഗ്രാം കടലപ്പിണ്ണാക്ക് കൂടി ചേർത്ത്കൊടുത്ത് നന്നായി ഇളക്കിയ ശേഷം അൽപ്പം മുരിങ്ങയില ഈ ലായനിയിൽ ചേർക്കുക.തുടർന്ന് നന്നായി അടച്ച് വെച്ച് മൂന്നു ദിവസം പുളിക്കാനായി വെക്കുക.മൂന്നു ദിവസത്തിന് ശേഷം ലായനിയുടെ മൂന്നിരട്ടി വെള്ളം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.ശ്രദ്ധിക്കേണ്ട കാര്യം മുരിങ്ങയിലയുടെ ചണ്ടി എടുത്ത് കളയേണ്ടതുണ്ട്.
ശേഷം തക്കാളി തൈകളുടെ ചുവട്ടിൽ ഈ വളം ഒഴിച്ച് കൊടുക്കുക.തക്കാളി നല്ല പുഷ്ടിയോടെ കായ്ക്കാൻ ഈ വളപ്രയോഗം വളരെ ഉപകാരപ്രദം ആണ്.തക്കാളിക്ക് ആവശ്യമായ മറ്റു രണ്ടു വളങ്ങൾ എന്തൊക്കെയാണ് എന്നും,തക്കാളി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നും കൃത്യമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗപ്പെടുത്തുക.കൃഷിയെ ഇഷ്ട്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്തിക്കുക.
