ഈ മഴക്കാലത്ത് കോവൽ ഇങ്ങനെ ഒന്ന് നട്ട് നോക്കു

മഴക്കാലത്ത് നന്നായി കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് കോവൽ.കോവൽ കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൃഷി ചെയ്യാൻ ഉള്ള മണ്ണ് തെരഞ്ഞെടുക്കേണ്ട സ്ഥലം ആണ്.കോവൽ കൃഷി ചെടിച്ചട്ടികൾ ഗ്രോ ബാഗുകൾ എന്നിവയിൽ നട്ട് പിടിപ്പിക്കുന്നതിനേക്കാൾ നല്ലത് തറയിൽ ചെയ്യുന്നതാണ്.കാരണം നന്നായി വളർന്ന വലുതാകുന്നു ഒന്നാണ് കോവൽ.ഇനി ടെറസുകളിൽ ആണ് കൃഷി ചെയ്യുന്നത് എങ്കിൽ അത്യാവശ്യം വലിപ്പം ഉള്ള ബെയ്‌സിനുകൾ കൃഷി ചെയ്യാൻ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉത്തമം.കൂടാതെ നല്ല നീർവാഴ്ച ഉള്ള മണ്ണിൽ വേണം കോവലിന്റെ കൃഷി ചെയാനുള്ളത്.അധികം വെള്ളം കെട്ടി നിന്നാൽ കോവൽ വാടിപ്പോകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.

കുത്തനെ കമ്പ് നിർത്തിയും നേടുകെ ഇട്ടും കോവൽ നാടാറുണ്ട്.നെടുകെ ഇടുമ്പോൾ കുറഞ്ഞത്ത് 3 മുട്ട് എങ്കിലും ഉള്ള വള്ളിയാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്.അത്യാവശ്യം വലിപ്പം ഉള്ള കുഴയിലേക്ക്അൽപ്പം ആട്ടിൻകാഷ്ട്ടം(കയ്യിൽ ഉള്ള ജൈവ വളം ഏത് വേണമെങ്കിലും ഉപയോഗിക്കാം) എല്ലുപൊടി എന്നിവ ഇട്ടു നന്നായി ഇളക്കിയ ശേഷം പുളിരസം ഉള്ള മണ്ണ് ആണെങ്കിൽ അൽപ്പം കുമ്മായം ഇട്ട് കൊടടുക്കുക.മണ്ണ് അൽപ്പം ഇളക്കിയ ശേഷം കോവൽ വള്ളി നാട്ടു കൊടുക്കുക.വള്ളികൾ കുത്തനെയും,നെടുകെയും നടാവുന്നതാണ്.എന്നാൽ നെടുകെ കിടത്ത് നടുമ്പോൾ പൂർണമായും മണ്ണിട്ട് മൂടാൻ പാടില്ല.അൽപ്പം കിളിർത്തു കഴിഞ്ഞതിനു ശേഷം മാത്രമേ പൂർണമായി മണ്ണിട്ട് മൂടാൻ പാടുള്ളു.

തുടർന്ന് അൽപ്പം വെള്ളം തളിച്ച് കൊടുക്കുക.അത്യാവശ്യം നന്നായി തന്നെ എല്ലാ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കുക.കോവലിന്റെ കൃഷി രീതി സമ്പന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കൃഷിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്താം.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഷെയർ ചെയ്തു എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Leave a Reply