ഓണകിറ്റ് വിതരണം ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും എന്ന വിവരം ആണ് പുറത്ത് വരുന്നത്.88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഗുണം ലഭിക്കുന്ന ആനുകൂല്യം ആണ് സൗജന്യ ഓണ കിറ്റ്.കിറ്റിന്റെ വിതരണം എന്നാണ് എന്ന് മനസിലാക്കാനും,കാർഡുകൾ അനുസരിച്ച് ഓരോ കാർഡുടമകളും കിറ്റ് കൈപ്പറ്റേണ്ട ദിവസങ്ങൾ ഏതൊക്കെ ആണ് എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.ഓണത്തോടനുബന്ധിച്ച് നടക്കുന്ന ഓണ ചന്തകൾ ഓഗസ്റ്റ് ഇരുപത്തിയൊന്നോടെ ആരംഭിക്കും എന്നും അതിനൊപ്പം ഓണ കിറ്റുകളുടെ വിതരണം ആഗസ്റ്റ് പതിമൂന്ന് മുതൽ ഉണ്ടാകും എന്ന അറിയിപ്പും നിലവിൽ ഉണ്ട്.
11 തരത്തിലുള്ള ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ ഓണ കിറ്റ് 2000 പാക്കിങ് കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ അടക്കം സഹായത്തോടെ ആണ് 88 ലക്ഷത്തോലാം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാനായി തയാറാക്കപ്പെടുന്നത്.റേഷൻ കടകൾ വഴിയാകും വിതരണം നടക്കുക.ജൂലൈ മാസം റേഷൻ വാങ്ങിയ അതെ കടയിൽ നിന്ന് തന്നെ ഓണകിറ്റും കൈപ്പറ്റണം എന്ന നിർദേശവും ഉണ്ട്.440 രൂപയുടെ മൂല്യം വരുന്ന സാധനങ്ങളും 60 രൂപയുടെ പാക്കിങ് ചാർജ് അടക്കം മൊത്തം 500 രൂപ മൂല്യം ഉള്ള കിറ്റുകൾ ആണ് റേഷൻ കാർഡ് ഉടമകളുടെ കയ്യിലേക്ക് എത്തുക.
പഞ്ചസാര,ചെറുപയർ വൻപയർ,ശർക്കര,മുളക് പൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,സാമ്പാർ മസാല,വെളിച്ചെണ്ണ,സൂര്യകാന്തി എണ്ണ,പപ്പടം,പായസകൂട്ട്,ഗോതമ്പനുറുക്ക് തുടങ്ങിയ സാധങ്ങൾ ആകും ഓണ കിറ്റിൽ ഉണ്ടാകുക.പ്രളയ സാഹചര്യത്തിൽ സാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ അടക്കം തരണം ചെയ്താണ് ഇപ്പോൾ കിറ്റുകൾ തയാറാക്കപ്പെടുന്നത് എന്ന വസ്തുത അറിഞ്ഞിരിക്കേണ്ടത് തന്നെ ആണ്.അന്ധ്യോദയ വിഭാഗത്തിൽപ്പെടുന്ന 595000 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ വിതരണം ഉണ്ടാകുക.,എ വൈ വിഭാഗത്തിൽപ്പെടുന്ന മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് പതിമൂന്ന് പതിനാല്,പതിനാറ് തീയതികൾ ആകും വിതരണം ഉണ്ടാകുക.
ബി പി എൽ പിങ്ക് നിറത്തിൽ ഉള്ള റേഷൻ കാർഡ് ഉടമകൾക്ക് ആഗസ്റ്റ്, 19,20,22 തീയതികളിൽ ആകും വിതരണം നടക്കുക.നീല വെള്ള കാർഡ് ഉടമകൾക്ക് ഓണത്തിന് മുൻപായി തന്നെ കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്.കിറ്റുകൾ വാങ്ങാൻ താൽപ്പര്യം ഇല്ലാത്തവർക്ക് ലോക്ക്ഡൗൺ കിറ്റ് ഡോണെറ്റ് ചെയ്ത പോലെ ഓണ കിറ്റുകൾ ഡോണെറ്റ് ചെയ്യാൻ ഉള്ള സംവിധാനവും നിലവിൽ ഉണ്ട്.ഓണ കിറ്റ് വിതരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇതുമായി ബന്ധപ്പട്ട സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.
