പല തരത്തിൽ ഉള്ള വീടുകൾ നമ്മൾ കണ്ടിട്ടുണ്ടാകും,കവുങ്ങിൽ തീർത്ത വീട് ഒക്കെ നമ്മൾ ഈ വെബ്‌സൈറ്റ് മുഖേന തന്നെ നിങ്ങളിൽ എത്തിക്കുകയും ചെയ്തിരുന്നു.എന്നാൽ നമ്മൾ ആരും സ്വപ്നത്തിൽ പോലും കരുതാത്ത ഒരു ആശയത്തിൽ നിർമിച്ച വീടിന്റെ വിശേഷങ്ങളെ പറ്റി ആണ് ഇവിടെ പറയുന്നത്.മുളയിൽ ആണ് നിർമിച്ചിരിക്കുന്നത് ഈ വീട് ,അതിൽ തന്നെ ആശ്ചര്യതിന്റെ ഒരു ഘടകം ഉണ്ട് എങ്കിലും യഥാർത്ഥ ആശ്ചര്യം ഉണർത്തുന്ന കാര്യം അതല്ല ഈ വീട് നിൽക്കുന്ന ഒരു കുളത്തിന് മുകളിൽ ആണ്.കുളത്തിന് മുകളിൽ ഒഴുകി നടക്കുന്നു എന്ന് തോന്നുന്ന തരത്തിൽ രസകരം ആയി നിർമ്മിക്കപ്പെട്ട ഒരു വീട് ആണ് ഇത്.
കരിങ്കല്ലിൽ നിർമിച്ചിരിക്കുന്ന പൂമുഖത്തിൽ തന്നെ മുളയുടെ ആലങ്കാരിക അംശങ്ങൾ കാണാൻ സാധിക്കുന്നതാണ്.ഇംഗ്ലീഷ് ആനിമേഷൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഉള്ള കല്പടവുകൾ ആഫ്രിക്കൻ പായലാൽ മൂടപ്പെട്ട കുളത്തിനു മുകളിൽ ഉള്ള പാലം ആയി പരിണമിക്കുന്ന സുന്ദര കാഴ്ച ആണ് വീടിന്റെ മുറ്റം നമുക്കായി കാത്തു വെച്ചിരിക്കുന്ന ആശ്ചര്യ ഘടകം.നിറയെ ചെടികളും,മരങ്ങളും അടങ്ങുന്ന പച്ചപ്പും ഈ വീട്ടുമുറ്റത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.350 ഇൽ അധികം തരാം പൂച്ചെടികൾ ആണ് ഇ മുറ്റത്തെ പൂന്തോട്ടം അലങ്കരിക്കുന്നത്.
ബാംബു റീ ഇന്ഫോഴ്സ്മെന്റ് ടെക്നോളജി എന്ന സംവിധാനം പ്രയോജനപ്പെടുത്തി മുള കൂടി ഉപയോഗിച്ഛ്ക് നിർമിച്ച ഈ വീട് ഇംഗ്ളീഷ് അക്ഷരം “A”ആകൃതിയിൽ ആണ് നിർമിച്ചിരിക്കുന്നത്.70 ശതമാനം മുളയും 30 ശതമാനം കമ്പിയും ഉപയോഗിച്ഛ്ക് കോൺക്രീറ്റിൽ തയാറാക്കപ്പെട്ട വീട് എന്ന പ്രത്യേകത കൂടി ഈ വീടിനുണ്ട്.വളരെ രസകരമായ വീടിന്റെ വിശേഷങ്ങൾ നിങ്ങൾ കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.അതിനായി നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കുക.ഇഷ്ട്ടപ്പെട്ടു എങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.
