നിങ്ങളുടെ മൊബൈലിലൂടെ കെട്ടിട നികുതി അടക്കാം

പുതിയ സാഹചര്യത്തിൽ കേട്ടിട നികുതി ഒക്കെ തന്നെ പഞ്ചായത്ത്,വിലേജ് ഓഫിസുകളിൽ പോയി ക്യു നിന്ന് അടക്കുക എന്നത് വളരെ അപകടം പിടിച്ച ഒന്ന് തന്നെ ആണ്.എന്നാൽ നമ്മുടെ വീട്ട് നികുതി കെട്ടിട നികുതി ഒക്കെ ഓൺലൈൻ ആയി അടക്കാൻ ഉള്ള സംവിധാനം നിലവിൽ വന്ന കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ലായിരിക്കും.ഇതൊക്കെ എങ്ങനെ വീട്ടിലിരുന്ന് തന്നെ ഓൺലൈൻ ആയി അടക്കാം എന്ന് നോക്കാം.വിദേശത്ത് താമസിക്കുന്നവർക്കൊക്കെ അവരുടെ കെട്ടിട നികുതി അവിടെ ഇരുന്നു തന്ന ഈ രീതിയിൽ അടക്കാൻ സാധിക്കുതാണ്.

നമ്മുടെ മൊബൈൽ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഇത് സാധ്യമാക്കാൻ കഴിയും.വീട്ട് നികുതി കെട്ടിട നികുതി എന്നിവ തദ്ദേശ സ്വായംഭരണ വകുപ്പിന്റെ കീഴിൽ വരുന്ന കാര്യം ആയതിനാൽ തന്നെ വകുപ്പിന്റെ വെബ്‌സൈറ്റ് ആയ www.tax.lsgkerala.gov.in എന്ന വെബ്‌സൈറ്റ് ഗൂഗിളിൽ സെർച്ച് ചെയ്യുകയോ അല്ലെങ്കിൽ ഏറ്റവും താഴെയായി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത വെബ്‌സൈറ്റിൽ പ്രവേശിക്കുകയും ചെയ്യാം.ലഭിക്കുന്ന ഇന്റർഫെയ്‌സിൽ പേയ്‌മെന്റ് ഫോർ രെജിസ്റ്റഡ് യൂസേഴ്സ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് ന്യൂ യുസർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തു ഒരു അക്കൗണ്ട് ആരഭിക്കേണ്ടതുണ്ട്.

<<ഭൂമിനികുതി 5 മിനുട്ടിൽ വീട്ടിലിരുന്നു അടക്കാം….കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>>

ന്യൂ യുസർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന വിൻഡോയിൽ ഉപഭാക്താവിന്റെ പേര് വിവരങ്ങൾ നൽകേണ്ടതുണ്ട്.പൂർണമായ പേര്,ജനിച്ച വര്ഷം,മൊബൈൽ നമ്പർ,ഇ മെയിൽ ഐ ഡി, തുടങ്ങിയ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി സബ്മിറ്റ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാൻ സാധിക്കുന്ന ടൂട്ടോറിയൽ വീഡിയോ താഴെ നൽകിയിരിക്കുന്നു അത് പൂർണമായും കണ്ടു മനസിലാക്കുക.ഓൺലൈൻ ആയി കെട്ടിട നികുതി അടക്കാനുള്ള വെബ്‌സൈറ്റ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.

Leave a Reply